You are Here : Home / Readers Choice

സപ്‌നാ ഷാ ന്യൂജേഴ്‌സി അസംബ്ലി തിരഞ്ഞെടുപ്പില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, May 05, 2016 11:40 hrs UTC

ന്യൂജേഴ്‌സി: ന്യൂജേഴ്‌സി എഡിസണ്‍ സിറ്റി കൗണ്‍സില്‍ അംഗമായ ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി സപ്‌നാ ഷാ (39) അടുത്ത് നടക്കുന്ന ന്യൂജേഴ്‌സി അസംബ്ലി തിരഞ്ഞെടുപ്പില്‍ 18th ഡിസ്ട്രിക്‌ററില്‍ നിന്നും മത്സരിക്കുന്നതിനുള്ള ഔദ്യോഗീക തീരുമാനം പ്രഖ്യാപിച്ചു. മിഡില്‍സെക്‌സ് കൗണ്ടിയിലെ ജനങ്ങളുടെ സുരക്ഷിതത്വത്തിനും, പുരോഗതിക്കും, ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് മത്സരരംഗത്തേക്ക് ഇറങ്ങാന്‍ തീരുമാനിച്ചതെന്ന് അറ്റോര്‍ണി സപ്‌നാ പറഞ്ഞു. ന്യൂജേഴ്‌സി ഗവര്‍ണ്ണര്‍ ക്രിസ് ക്രിസ്റ്റി ഇപ്പോള്‍ നിലവിലുള്ള അസംബ്ലി മെമ്പര്‍ പിറ്റര്‍ ജെംബാര്‍ണീസിനെ സ്റ്റേറ്റ് സുപ്പീരിയര്‍ കോര്‍ട്ടിലേക്ക് നോമിനേറ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഒഴിവു ഉണ്ടായത്. എഡിസണ്‍ സിറ്റി കൗണ്‍സിലില്‍ 2014 മുതല്‍ അംഗമായ സപ്നക്ക് ഈ സീറ്റിന് തികച്ചും അര്‍ഹതയുണ്ടെന്നാണ് കമ്മ്യൂണിറ്റി വക്താക്കള്‍ അഭിപ്രായപ്പെട്ടത്. ഒഴിവു വന്ന അസംബ്ലി സീറ്റിലേക്ക് ഡെമോക്രാറ്റുകള്‍ പലരേയും നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും ഇവരുടെ മുന്‍പന്തിയില്‍ എത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് സപ്‌ന പറയുന്നു. സിറ്റി ബോര്‍ഡ് ഓഫ് എഡുക്കേഷന്‍, ടൗണ്‍ഷിപ്പ് പ്ലാനിങ്ങ് ബോര്‍ഡ് എന്നിവയില്‍ പ്രവര്‍ത്തിച്ചു കഴിവു തെളിയിച്ച സപ്‌നയുടെ വിജയത്തിനായി ഇന്ത്യന്‍ സമൂഹം ഒറ്റക്കെട്ടായി രംഗത്തുണ്ട്. അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് നിരവധി ഇന്ത്യന്‍ വംശജര്‍ രംഗപ്രവേശനം ചെയ്യുന്നുവെന്നുള്ളത് അഭിമാനാര്‍ഹമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.