വാഷിംഗ്ടൻ ഡിസി ∙ അമേരിക്കൻ പ്രസിഡന്റായിരുന്ന ട്രുമാന്റെ തീരുമാനം നടപ്പാക്കുന്നതിന് അമേരിക്കൻ വൈമാനികർ ജപ്പാനിലെ ഹിരോഷമയിൽ ആറ്റം ബോംബ് വർഷിച്ചതിന് ഏഴ് ദശാബദ്ങ്ങൾക്കുശേഷം ആദ്യമായി അമേരിക്കയുടെ പ്രസിഡന്റ് ഹിരോഷിമ സന്ദർശിക്കുന്നു. മെയ് 10 ചൊവ്വാഴ്ച വൈറ്റ് ഹൗസ് വൃത്തങ്ങൾ ഒരു വാർത്താ കുറിപ്പിൽ അറിയിച്ചതാണിത്. അമേരിക്കയുടെ സുരക്ഷിതത്വത്തിന് കൂടുതൽ പരിഗണന നൽകുന്നതിനു വേണ്ടി രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാനിലെ നാഗസാക്കിയിലും ഹിരോഷിമയിലും 80,000 മനുഷ്യരുടെ മരണത്തിനിടയാക്കിയ ആറ്റംബോംബ് വർഷിച്ചതിനുശേഷം ആദ്യമായി അമേരിക്കൻ പ്രസിഡന്റ് സന്ദർശനത്തിനെത്തുമ്പോൾ ചെയ്തുപോയ പ്രവർത്തിക്ക് ഒരിക്കലും മാപ്പപേക്ഷിക്കുയില്ലെന്നും വൈറ്റ് ഹൗസ് വെളിപ്പെടുത്തി. ജപ്പാനും അമേരിക്കയും തമ്മിൽ സുഹൃദ് ബന്ധം സ്ഥാപിക്കുക എന്ന ലക്ഷ്യമാണ് പ്രസിഡന്റ് ഒബാമയുടെ സന്ദർശനം കൊണ്ട് ഉദ്ദേശിക്കുന്നത്. ജപ്പാനിലെ പുതിയ തലമുറ ആറ്റം ബോംബിന്റെ പരിണിത ഫലങ്ങൾ ഇപ്പോഴും അനുഭവിക്കുന്നു എന്നത് യാഥാർത്ഥ്യമാണ്
Comments