നോര്‍ത്ത് കരോളിനാ : വിദ്യാലയങ്ങളിലെ പഠന സാമഗ്രികള്‍ വാങ്ങുന്നതോടൊപ്പം ഇനി പെപ്പര്‍ സ്‌പ്രേയും വാങ്ങണമെന്ന് സ്‌ക്കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബാത്ത്‌റൂമിലേക്ക് നുഴഞ്ഞുകയറുന്നവരെ പ്രതിരോധിക്കുന്നതിനാണ് വിദ്യാര്‍ത്ഥികള്‍ പെപ്പര്‍ സ്‌പ്രേ കൈവശം സൂക്ഷിക്കണമെന്ന് സ്‌ക്കൂള്‍ അധികൃതര്‍ ആവശ്യപ്പെടുന്നത്. ട്രാന്‍സ് ജന്റര്‍ വിദ്യാര്‍ത്ഥികള്‍ ബാത്തുറൂമിലേക്ക് പ്രവേശിക്കുന്നത് നോര്‍ത്ത് കരോളിലാനാ HB2 നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്. സ്‌ക്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ ബാത്ത്‌റൂമിലേക്ക് പ്രവേശിക്കുമ്പോള്‍ ആരാണ് അടുത്തത് പ്രവേശിക്കുക എന്നത് നിശ്ചയമില്ലാത്തതിനാലാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നതെന്ന് റോവന്‍ സാലിസ്ബറി എഡുക്കേഷന്‍ ബോര്‍ഡ് മെമ്പര്‍ ചക്ക് ഹൂസ് അഭിപ്രായപ്പെട്ടു. നോര്‍ത്ത് കരോളിനാ ആന്റ് എല്‍ ജിബിറ്റി നിയമം നിലനില്‍ക്കുന്നുണ്ടെങ്കിലും കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് ആവശ്യമാണ്. സംസ്ഥാന ഗവര്‍ണ്ണര്‍ പാറ്റ് ആന്റി എല്‍ജിബിട്ടി നിയമം സംരക്ഷിക്കപ്പെടുന്നതിനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും കോടതി ഈ വിഷയത്തില്‍ ഇടപ്പെട്ടു അവാസന തീരുമാനം പ്രഖ്യാപിക്കുന്നതുവരെ തല്‍ക്കാലിക സംരക്ഷണത്തിനാണ് പെപ്പര്‍സ്‌പ്രേ. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സീല്‍ഡ് ഗണ്‍ ക്ലാസ് റൂമില്‍ കൊണ്ടുവരുന്നതിന് ഭൂരിപക്ഷം സംസ്ഥാനങ്ങളും അംഗീകാരം നല്‍കി കഴിഞ്ഞിരിക്കെ, പെപ്പര്‍ സ്‌പ്രേയും കൊണ്ടുവരുന്നതിനുള്ള അനുമതി വിദ്യാഭ്യാസ മേഖലയെ എപ്രകാരം ബാധിക്കും എന്നാണ് കാത്തിരുന്ന് കാണേണ്ടത്.
Comments