You are Here : Home / Readers Choice

ഡോ.അനുപം റേയ്ക്ക് സ്വീകരണം നല്‍കി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, May 14, 2016 11:35 hrs UTC

ഹൂസ്റ്റണ്‍: ഇന്ത്യന്‍ കോണ്‍സുല്‍ ജനറലായി ഹൂസ്റ്റണില്‍ ചുമതയേറ്റ ഡോ.അനുപം റേയ്ക്ക് ഇന്ത്യന്‍ അമേരിക്കന്‍ ഫ്രണ്ട്ഷിപ്പ് കൗണ്‍സില്‍(IAFC) സ്വീകരണം നല്‍കി. ഐ.എ.എഫ്.സി. പ്രസിഡന്റ് ഡോ.പ്രസാദ് തോട്ടക്കൂറയുടെ അദ്ധ്യക്ഷതയില്‍ മെയ് 13 വെള്ളിയാഴ്ച നടന്ന സ്വീകരണത്തില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ട്രയ്ബ് കുണ്ടന്‍വാല സ്വാഗതം ആശംസിച്ചു. മാതൃരാജ്യമായ ഇന്ത്യയുടെ പുരോഗതിയില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി വഹിയ്ക്കുന്ന പങ്കിനെ കുറിച്ചും, പ്രാദേശീകതലത്തില്‍ നടത്തുന്ന സേവനങ്ങളെ കുറിച്ചും പ്രസാദ് തോട്ടകൂറ അദ്ധ്യക്ഷ പ്രസംഗത്തില്‍ ചൂണ്ടികാട്ടി. ഡാളസ് ഫോര്‍ട്ട് വര്‍ത്ത് ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായി നിര്‍മ്മിച്ച മഹാത്മ ഗാന്ധി മെമ്മോറിയല്‍ പ്ലാസ(അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ഗാന്ധി മെമ്മോറിയില്‍) സന്ദര്‍ശിക്കുന്നതിന് അനുപം റേയെ, എം.ജി.എം.എന്‍.ടി. ചെയര്‍മാന്‍ കൂടിയായ ഡോ.പ്രസാദ് ക്ഷണിച്ചു.

 

പ്രവാസി സമൂഹം ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ വഹിക്കുന്ന പങ്കിനെ കോണ്‍സുല്‍ ജനറല്‍ പ്രത്യേകം അഭിനന്ദിച്ചു. ഗാന്ധി മെമ്മോറിയല്‍ പാര്‍ക്ക് സന്ദര്‍ശിക്കുന്നതിനുള്ള ക്ഷണം സ്വീകരിക്കുകയും ചെയ്തു. 1994 ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസില്‍ ചേരുന്നതിന് മുമ്പ് ന്യൂറോ സര്‍ജറി റസിഡന്റായിരുന്ന അനുപം ബംഗ്ലാദേശ്, ശ്രീലങ്ക, ന്യൂയോര്‍ക്ക് യു.എന്‍.സെക്യൂരിറ്റി കൗണ്‍സില്‍ എന്നിവയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, ജര്‍മ്മന്‍ ഹിന്ദി ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന റേയുടെ സേവനം ഹൂസ്റ്റണ്‍ കോണ്‍സുല്‍ ജനറല്‍ ഓഫീസ് പ്രവര്‍ത്തനങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നേതാക്കള്‍ പറഞ്ഞു. റാവു കല്‍വേ, റാണ ജനി, മുരളി തുടങ്ങിയവര്‍ പ്രസംഗിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.