ചിക്കാഗോ: നൂറു വര്‍ഷങ്ങള്‍ക്കുശേഷം ചിക്കാഗൊയില്‍ ഏറ്റവും കുറഞ്ഞ താലനില ഇന്ന് ഞായറാഴ്ച രാവിലെ രേഖപ്പെടുത്തി. പുലര്‍ച്ച 4.30ന് രേഖപ്പെടുത്തിയത് 35 ഡിഗ്രി ആണ്. 1895 ലാണ് ഇത്രയും കുറഞ്ഞ താപനില ഇതിനുമുമ്പ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ വര്‍ഷത്തെ ശരാശരി താപനില 48 ഡിഗ്രിയാണ്. സാധാരണ ഇത് 69 ഡിഗ്രിവരെ ഉയരാറുണ്ട്. ഇത്രയും അസാധാരണ താപനില രേഖപ്പെടുത്തപ്പെട്ടത് ഗ്രേറ്റ് ലേക്ക് റീജിയണില്‍ നിന്നുള്ള തണുത്ത കാറ്റ് വീശയതിനാലാണെന്ന് മെറ്ററോളജിസ്റ്റ് മാറ്റ് ഫ്രയ്സ്ലിന്‍ പറഞ്ഞു. തിങ്കളാഴ്ച താപനില ഉയരുന്നതിനുള്ള സാധ്യതയുണ്ടെന്ന് നാഷ്ണല്‍ വെതര്‍ സര്‍വ്വീസ് പറയുന്നു. അപ്രതീക്ഷിതമായി ഉണ്ടായ കാലാവസ്ഥ വ്യതിയാനം ഞായറാഴ്ച രാവിലെ ദേവാലയങ്ങളില്‍ നടന്ന ആരാധനകളെ സാരമായി ബാധിച്ചു.
Comments