ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഏറ്റവും പ്രസിദ്ധരായ ഡോക്ടര്‍മാരെ കണ്ടെത്തുന്നതിന് നടത്തിയ ക്ലിനിക്കിലെ ന്യൂറോസര്‍ജനുമായ ഡോ.സജ്ജയ് ഗുപ്തക്ക് രണ്ടാംസ്ഥാനം ലഭിച്ചു. ട്വിറ്ററിലൂടെ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ 2.03 മില്യണ്‍ അനുയായികളാണ് ഡോ.സഞ്ജയ് ഗുപ്തക്കുള്ളതെന്ന് കണ്ടെത്തിയിരുന്നു. 2006 ലെ എമ്മി അവാര്‍ഡ് ജേതാവായ ഡോ.സഞ്ജയ് ഗുപ്ത സി.എന്‍.എന്‍. മെഡിക്കല്‍ കറസ്‌പോണ്ടന്റ് കൂടിയാണ്. 2001 മുതലാണ് ഗുപ്ത സി.എന്‍.എനില്‍ മെഡിക്കല്‍ കറസ്‌പോണ്ടന്റായി ചേര്‍ന്നത്. 1997-98 കാലഘട്ടത്തില്‍ പതിനഞ്ചംഗ വൈറ്റ് ഹൗസ് ഡോക്ടര്‍മാരില്‍ ഒരാളായിരുന്നു. 2009 ഒബാമ ഭരണകൂടം സര്‍ജന്‍ ജനറല്‍ ഓഫ് യുനൈറ്റഡ് സ്റ്റേറ്റ്‌സ് എന്ന പദവി വാഗ്ദാനം ചെയ്തുവെങ്കിലും നിരാകരിച്ചു.
ഇന്ത്യയില്‍ നിന്നും 1960 ല്‍ അമേരിക്കയില്‍ എത്തിയ മാതാപിതാക്കളായ സുഭാഷ് ഗുപ്ത-ദമയന്തി എന്നിരുടെ മകനായി 1969 ലാണ് ഗുപ്തയുടെ ജനനം. മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബയോ മെഡിക്കല്‍ സയന്‍സില്‍ ബിരുദവും, മിഷിഗന്‍ മെഡിക്കല്‍ സ്‌ക്കൂളില്‍നിന്നും 1993 ല്‍ എം.ഡി.യും കരസ്ഥമാക്കി. ജര്‍ണലിസ്റ്റ് എന്ന നിലയില്‍ മെക്കെയ്ന്‍ ഹെല്‍ത്ത് പ്ലാനിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് ലിബര്‍മാന്റെ വിമര്‍ശനങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. 2006 മുതല്‍ 2015 വരെയുള്ള അമേരിക്കയിലെ ഡോക്ടര്‍മാരെ കുറിച്ചാണ് ട്വിറ്റര്‍ സര്‍വ്വേ സംഘടിപ്പിച്ചത്. ഒന്നാം സ്ഥാനം 3.18 മില്യണ്‍ അനുയായികളുള്ള ഡോ.ഡ്രുപിന്‍ബക്കിക്കും മൂന്നാം സ്ഥാനം 1.03 മില്യണുളള ഡോ.ആശ് ആന്‍വിനുമാണ്.
Comments