You are Here : Home / Readers Choice

ജോണ്‍ഹോണ്‍ ഹൈസ്‌ക്കൂള്‍ വലിഡിക്ടോറിയനായി സ്‌റ്റെഫിന മറിയ തോമസ്

Text Size  

Story Dated: Saturday, May 28, 2016 11:23 hrs UTC

മസ്‌കിറ്റ്: മസ്‌കിറ്റ് ഐ.എസ്.ഡി.യിലെ ജോണ്‍ ഹോണ്‍ ഹൈസ്‌ക്കൂള്‍ വലിഡിക്ടോറിയനായി മലയാളി വിദ്യാര്‍ത്ഥിനി സ്‌റ്റെഫിന മറിയ തോമസ് തിരഞ്ഞെടുക്കപ്പെട്ടു. ഹൈസ്‌ക്കൂളിലെ അറുന്നൂറോളം വിദ്യാര്‍ത്ഥികളെ പിന്‍തള്ളിയാണ് സ്റ്റെഫിനി ഒന്നാം സ്ഥാനത്തെത്തിയത്. പഠനത്തിലും, പാഠ്യേതര വിഷയങ്ങളിലും സമര്‍ത്ഥയായ സ്റ്റെഫിനി ചങ്ങനാശ്ശേരി മോര്‍ കുളങ്ങര തുംബുങ്കല്‍ തോമസ് കുര്യന്റേയും(റ്റോമിച്ചന്‍), സോഫിയാമ്മയുടേയും മൂന്നു പെണ്‍മക്കളില്‍ ഇളയവളാണ്. സുമിന്‍ റ്റോബിന്‍, സീതു ലിജു എന്നിവരാണ് സഹോദരങ്ങള്‍. സാമൂഹ്യ സാംസ്‌ക്കാരിക സംഘടനാ പ്രവര്‍ത്തനങ്ങളില്‍ തല്പരയായ സ്റ്റെഫിനി ഗാര്‍ലന്റ് സീറൊ മലബാര്‍ കാത്തലിക് ചര്‍ച്ചിലെ പ്രവര്‍ത്തനങ്ങളില്‍ സജ്ജീവമായി പങ്കെടുക്കുന്നു. ക്ലാസിക്കല്‍ ഡാന്‍സ്, ബോളിവുഡ് ഫ്യൂഷന്‍ സ്റ്റെഫിനി ടെക്‌സസ് എ.എന്‍.എമ്മില്‍ ചേര്‍ന്ന് വിദ്യാഭ്യാസം തുടരുന്നതിനും, ഭാവിയില്‍ ഒരു ഡന്റിസ്റ്റ് ആകണമെന്നുമാണ് ആഗ്രഹിക്കുന്നതെന്നും അറിയിച്ചു. ഓര്‍ത്തോ ഡെന്റിസ്റ്റ് എന്ന നിലയില്‍ ഭാവിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മിഷന്‍ ട്രിപ്പ് സംഘടിപ്പിക്കണമെന്നും ആഗ്രഹിക്കുന്നുണ്ടെന്നും സ്റ്റെഫിനി പറഞ്ഞു. മെയ് 28 ശനിയാഴ്ച 5 മണിക്ക് കള്‍വല്‍ സെന്ററിലാണ് ഗ്രാജുവേഷന്‍ ചടങ്ങുകള്‍ നടക്കുന്നത്. ചടങ്ങില്‍ സ്റ്റെഫിനിയായിരിക്കും വലിഡിക്ടോറയന്‍ സ്പീച്ച് നടത്തുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.