ക്ലെവ്‌ലാന്‍ഡ്: റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ത്യന്‍ വംശജന്‍ ഒന്‍പതു ലക്ഷത്തോളം അമേരിക്കന്‍ ഡോളറാണ് നല്‍കിയത് .ശലഭ് ഷാല്ലി കുമാറും ഭാര്യയും പരമാവധി തുക നല്‍കിയപ്പോള്‍ അത് 8,98,000 യുഎസ് ഡോളറായി. പാകിസ്താനെതിരെയും മുസ്ലിങ്ങള്‍ക്കെതിരെയുമുള്ള ട്രമ്പിന്റെ വിവാദ നയങ്ങളെ ശലഭ് കുമാര്‍ അഭിനന്ദിച്ചു. 45 വര്‍ഷത്തിനിടെ അമേരിക്ക കണ്ട ഏറ്റവും ശക്തനായ ഭരണാധികാരിയായിരിക്കും ഡൊണാള്‍ഡ് ട്രമ്പെന്നും കുമാര്‍ അഭിപ്രായപ്പെട്ടു. ഒരാള്‍ക്ക് പരമാവധി 4,49,400 യുഎസ് ഡോളറാണ് പ്രചാരണത്തിനു നല്‍കാന്‍ കഴിയുക.
Comments