മുംബൈ: മുംബൈയിലെ തിരക്കേറിയ സ്ഥലത്ത് 800 അടി ഉയരമുള്ള ട്രംമ്പ് ടവര്‍ ഉയരുന്നു. പ്രശസ്തമായ ലോധ ഗ്രൂപ്പിനാണ് നിര്‍മ്മാണ ചുമതല. 17 ഏക്കറില്‍ പരന്നു കിടക്കുന്ന പാര്‍പ്പിട സമുച്ചയം ഇന്ത്യയിലെ ഏറ്റവും വലിയ ധനാഡ്യരെ ഉദ്ദേശിച്ചുള്ളതാണ്. സ്വകാര്യ വിമാനത്തില്‍ പറന്നിറങ്ങാന്‍ വരെയുള്ള സൌകര്യമുണ്ട്.7 വലയങ്ങളുള്ള സെക്യൂരിറ്റി സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുംബൈയിലെ നിര്‍മ്മാണം 2018 -ല്‍ പൂര്‍ത്തിയാകും ട്രംമ്പിന്റെ ട്രേഡ് മാര്‍ക്കായ സ്വര്‍ണ്ണ കളറിലുള്ള കവാടവുമെല്ലാം ഇവിടെയും ഉണ്ടാകും . അറബി കടലിനെ മുട്ടിയുരുമി നില്ക്കുന്ന ടവറിന് 75 നിലകളുണ്ടാകും . മൂന്ന് ബെഡ് റൂം അപ്പാര്‍ട്ട്മെന്റിന് 9 കോടി രൂപയോളം വരും . 4 ബെഡ് റൂമിന് 10 കോടിയും . മൊത്തം 400 അപ്പാര്‍ട്ട് മെന്റാണുള്ളത്. ക്രിക്കറ്റ് മൈതാനവുമെല്ലാമുള്ള ടവര്‍ ഇന്ത്യയയിലെ സിഗ്നേച്ചര്‍ അപ്പാര്ട്ട്മെന്റാകുമെന്നുറപ്പാണ്
Comments