വെര്‍ജിനിയ: ലിംഗ മാറ്റ പ്രക്രിയയിലൂടെ ആണ്‍കുട്ടിയായി മാറി വിദ്യാര്‍ത്ഥി ആണ്‍കുട്ടികളുടെ ബാത്ത്‌റൂം ഉപയോഗിക്കുന്നതിന് സുപ്രീംകോടതി വിലക്കേര്‍പ്പെടുത്തി. വെര്‍ജിനിയ സ്‌ക്കൂള്‍ ബോര്‍ഡ് ആണ്‍കുട്ടികളുടെ ബാത്ത്‌റൂം ഉപയോഗിക്കുന്നത് തടഞ്ഞതിനെതിരെ ഫയല്‍ ചെയ്ത കേസ്സില്‍ ഏപ്രില്‍ മാസം ഫോര്‍ത്ത് സര്‍ക്യൂട്ട് കോടതി ട്രാന്‍സ് ജന്റര്‍ വിദ്യാര്‍ത്ഥിയായ ഗവില്‍ ഗ്രിമ്മിന് അനുകൂലമായ വിധി നല്‍കിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയില്‍ സ്‌ക്കൂള്‍ ബോര്‍ഡ് സമര്‍പ്പിച്ച അപ്പീലിലാണ് ഭൂരിപക്ഷം ജഡ്ജിമാര്‍ അടങ്ങുന്ന പാനല്‍ സ്‌ക്കൂള്‍ ബോര്‍ഡിനനുകൂലമായി ആഗസ്റ്റ് 3 ന് വിധി പുറപ്പെടുവിച്ചത്. ദേശീയതലത്തില്‍ ചര്‍ച്ചാവിഷയമായ ഈ കേസ്സ് ട്രാന്‍സ് ജന്റര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ മറ്റുള്ളവരുടെ സ്വകാര്യതയെ നഷ്ടപ്പെടുത്തുമെന്നാണ് സ്‌ക്കൂള്‍ അധികൃതരുടെ വാദം- നാലംഗ സുപ്രീം കോടതി ബഞ്ചിന്റെ ഭൂരിപക്ഷം തീരുമാനത്തോട് മൂന്ന് ജഡ്ജിമാര്‍ വിയോജിപ്പു പ്രകടപ്പിച്ചു. വെര്‍ജീനിയ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയാണ് ഗവിന്‍ ഗ്രിം. ട്രാന്‍സ് ജന്റര്‍ വിദ്യാര്‍ത്ഥികളുടെ ബാത്ത്‌റൂം, ലോക്കര്‍ റൂം ഉപയോഗത്തെ കുറിച്ച് ദേശീയ തലത്തില്‍ സജ്ജീവ ചര്‍ച്ച നടക്കുകയാണ്.
Comments