You are Here : Home / Readers Choice

പതിനഞ്ചു മാസം പ്രായമുള്ള ഇരട്ടപെണ്‍കുട്ടികള്‍ ചൂടേറ്റു മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, August 05, 2016 11:08 hrs UTC

കരോള്‍ട്ടന്‍(ജോര്‍ജിയ): പതിനഞ്ചു മാസം പ്രായമുള്ള ഇരട്ടപെണ്‍കുട്ടികള്‍ നിസ്സാന്‍ എസ്.യു.വി.യില്‍ ചൂടേറ്റു മരിച്ചതായി കരോള്‍ട്ടന്‍ പോലീസ് അറിയിച്ചു. ടില്‍മാന്‍ ഡ്രൈവിലുള്ള അപ്പാര്‍ട്ട്‌മെന്റ്.കോം പ്ലക്‌സില്‍ ഇന്ന്(ആഗസ്റ്റ് 4 വ്യാഴാഴ്ച) വൈകീട്ടായിരുന്നു സംഭവം. വിവരം അറിഞ്ഞു പോലീസ് സ്ഥലത്തെത്തുമ്പോള്‍ വാഹനത്തില്‍ നിന്നും അബോധാവസ്ഥയിലായ കുട്ടികളെ അയല്‍വാസികള്‍ പുറത്തെടുത്ത് ഐസ് പാര്‍ക്കില്‍ വെക്കുന്നതാണ് കണ്ടത്. വെസ്റ്റേണ്‍ റീജിയണില്‍ വൈകീട്ട് 90 ഡിഗ്രിയില്‍ കൂടൂതല്‍ ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടു കുട്ടികളേയും ഉടനെ കരോള്‍ട്ടണ്‍ ടാനര്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കുട്ടികളുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ മാതാവ് ഒരു കാറപകടത്തില്‍ പ്പെട്ട് അറ്റ്‌ലാന്റായില്‍ ഗ്രാന്റി ആശുപത്രിയിലായിരുന്നു. കാരള്‍ കൗണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെ പേര്‍ വിവരം പുറത്തുവിട്ടിട്ടില്ല. സൂര്യതാപം ശക്തിപ്പെട്ടതിനെ തുടര്‍ന്ന് അശ്രദ്ധമായി കാറില്‍ കഴിയേണ്ടി വന്ന കുഞ്ഞുങ്ങള്‍ ചൂടേറ്റ് മരണമടയുന്ന സംഭവങ്ങള്‍ ഈയ്യിടെയായി പലഭാഗത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 53 ശതമാനവും മാതാപിതാക്കളുടെ അശ്രദ്ധമൂലമാണെന്നാണ് സര്‍വ്വെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നത്. 2010 ല്‍മാത്രം ഇതുവരെ 24 കുട്ടികളാണ് കാറില്‍ ചൂടേറ്റ് മരിച്ചിട്ടുള്ളത്. 1998 മുതല്‍ ഇതുവരെ 685 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.