You are Here : Home / Readers Choice

ഒബാമ ശിക്ഷ ഇളവ് നൽകിയ കുറ്റവാളികളുടെ എണ്ണം 1000 കവിഞ്ഞു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, November 23, 2016 11:39 hrs UTC

വാഷിങ്ടൻ ∙ മയക്കു മരുന്ന് കേസുകളിൽ പിടിക്കപ്പെട്ട അക്രമകാരികളല്ലാത്ത 79 കുറ്റവാളികൾക്ക് കൂടി നവംബർ 22 ചൊവ്വാഴ്ച മോചനം പ്രഖ്യാപിച്ചതോടെ പ്രസിഡന്റ് ഒബാമ ശിക്ഷ ഇളവ് നൽകുന്നതിൽ റെക്കോർഡിട്ടു. ഒബാമ ഒറ്റയ്ക്ക് ശിക്ഷ ഇളവ് ചെയ്തവരുടെ എണ്ണം ഇതോടെ 1023 ആയി ഉയർന്നു. മുമ്പ് അധികാരത്തിലിരുന്ന 11 പ്രസിഡന്റുമാർ ആകെ ശിക്ഷ ഇളവ് ചെയ്തതിലും അധികമാണിത്. മയക്കു മരുന്നിനെതിരെ ഗവൺമെന്റ് യുദ്ധം പ്രഖ്യാപിച്ച സമയത്ത് തയ്യാറാക്കിയ നീതിന്യായ വ്യവസ്ഥയനുസരിച്ച് ദശാബ്ദത്തോളം ഇത്തരം കേസുകളിൽ പിടിക്കപ്പെടുന്നവരെ ജയിലറകളിൽ സൂക്ഷിക്കുന്നതു ശരിയല്ല എന്നാണ് ഒബാമ അഭിപ്രായപ്പെട്ടത്. നികുതിദായകരുടെ പണം ഉപയോഗിച്ചു ജയിലുകളിൽ നിറഞ്ഞു കവിയുന്ന കുറ്റവാളികളെ തീറ്റിപോറ്റുന്നതും ഭൂഷണമല്ല.

 

എത്രയോ കുടുംബങ്ങളാണ് ഇതുമൂലം വേദനയനുഭവിക്കുന്നതെന്നും ഒബാമ കൂട്ടി ചേർത്തു. ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം കാലാനുസൃതമായി പുതുക്കി എഴുതുന്നതിനാവശ്യമായ നടപടികൾ കോൺഗ്രസ് സ്വീകരിക്കണമെന്നും ഒബാമ നിർദ്ദേശിച്ചു. കൂടുതൽ കുറ്റവാളികൾക്കു ശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ടു ക്രിമിനൽ ജസ്റ്റിസ് ഗ്രൂപ്പ് ഒബാമയുടെ മേൽ സമ്മർദം ചെലുത്തുന്നുണ്ട്. ജയിലുകളിൽ നിന്നും പുറത്തുവിടുന്നവരെ സസൂക്ഷ്മം നിരീക്ഷിക്കുന്നതിനും വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനു അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.