You are Here : Home / Readers Choice

ചരിത്രത്തിലാദ്യമായി ഇന്ത്യൻ വംശജയ്ക്ക് കാബിനറ്റ് പദവി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, November 24, 2016 12:25 hrs UTC

വാഷിങ്ടൻ ∙ അമേരിക്കൻ ഗവൺമെന്റുകളുടെ ചരിത്രം തിരുത്തിക്കുറിച്ച് ഇന്ത്യൻ അമേരിക്കൻ വംശജയ്ക്ക് ആദ്യമായി കാബിനറ്റ് റാങ്കിൽ നിയമനം. നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് നവംബർ 23 ബുധനാഴ്ച അമേരിക്കയുടെ യുഎൻ അംബാസിഡറായി സൗത്ത് കാരലൈനാ ഗവർണറും ഇന്ത്യൻ വംശജയുമായ നിക്കി ഹെ‌യ്‌ലിയെ നിയമിച്ചതോടെ ഉയർന്ന പദവിയിൽ നിയമിക്കപ്പെടുന്ന വെളളക്കാരിയല്ലാത്ത പ്രഥമ വനിത എന്ന ബഹുമതിയും നിക്കി ഹെയ് ലിക്ക് ലഭിച്ചു. ഗവർണർ പദവിയിലിരുന്ന് ചരിത്രപരമായി നിരവധി പ്രഖ്യാപനങ്ങൾ നടത്തിയ ഹെയ്‌ലി അമേരിക്കൻ രാഷ്ട്രീയത്തിലെ ഉദിച്ചുയരുന്ന ഒരു താരമായാണ് അറിയപ്പെടുന്നത്.

 

അമേരിക്കയിലേക്ക് കുടിയേറിയ സിഖ് മാതാപിതാക്കളുടെ മകളാണ് നിക്കി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന (Nimrata Nikki Randhawa Haley) ജാതി–മത–വർണ്ണ–വർഗ്ഗ വ്യത്യാസമില്ലാതെ ജനങ്ങളെ ഒന്നിച്ചു നിർത്തുന്നതിൽ നിക്കി ഹെയ്‌ലി പ്രകടിപ്പിച്ച മനോവീര്യം, സൗത്ത് കാരലൈനാ സംസ്ഥാനത്തിന്റേയും രാജ്യത്തിന്റേയും ഉയർച്ചയെ ലക്ഷ്യമാക്കി രാഷ്ട്രീയത്തിനതീതമായി നടത്തിയ പ്രവർത്തനങ്ങൾ ഇവയാണ് പുതിയ ഉത്തരവാദിത്വത്തിലേയ്ക്ക് നിയമിക്കുന്നതിന് പ്രചോദനമേകിയതെന്ന് ട്രംപ് നിയമനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. രാജ്യത്തിനകത്തും പുറത്തും അമേരിക്ക വലിയ വെല്ലുവിളി നേരിടുകയാണ്. ഈ സാഹചര്യത്തിൽ യുഎൻ അംബാസിഡർ പദവി നൽകി ആദരിച്ചതിൽ അതീവ കൃതാർത്ഥയാണ്. നിയമനം സ്വീകരിച്ച് ട്രംപിന് നന്ദി പ്രകാശിപ്പിച്ച് എഴുതിയ കത്തിൽ നിക്കി വ്യക്തമാക്കി. അമേരിക്കൻ രാഷ്ട്രീയത്തിൽ ഇന്ത്യൻ വംശജർക്ക് ലഭിക്കുന്ന അംഗീകാരം ഇരുരാഷ്ട്രങ്ങളും തമ്മിലുളള ബന്ധം ശക്തിപ്പെടുന്നതിനിടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.