വിസ്കോൺസിൽ ∙ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഗ്രീൻ പാർട്ടി സ്ഥാനാർത്ഥിയുടെ അപേക്ഷ പരിഗണിച്ചു സംസ്ഥാനത്തു വീണ്ടും വോട്ട് എണ്ണുന്നതിന് ഇലക്ഷൻ കമ്മീഷൻ ഉത്തരവിട്ടു. റിഫോം പാർട്ടി സ്ഥാനാർത്ഥിയും വോട്ടെണ്ണുന്നതിന് അപേക്ഷനൽകിയിരുന്നു. ഡോണൾഡ് ട്രംപ് നേരിയ ഭൂരിപക്ഷത്തിനാണ് ഹിലറിയെ പരാജയപ്പെടുത്തിയത്. ഇവിടെ നിന്നും പത്ത് ഇലക്ടറൽ വോട്ടുകളാണ് ട്രംപിനെ ലഭിച്ചത്. ഡിസംബർ 13ന് മുഖ്യ വോട്ടെണ്ണൽ പൂർത്തിയാക്കുന്നതിനുളള നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിസ്കോൺസിൽ ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. ഇതിനിടെ ക്ലിന്റന്റെ ജനകീയ വോട്ടുകൾ ട്രംപിനേക്കാൾ 2 മില്യനോളം വർദ്ധിച്ചതായി റിപ്പോർട്ടുകളുണ്ട്. പെൻസിൽവേനിയ, മിഷിഗൻ തുടങ്ങിയ സംസ്ഥാനങ്ങളിലും വീണ്ടും വോട്ടെണ്ണുന്നതിന് ക്ലിന്റൻ അനുയായികൾ സമ്മർദം ചെലുത്തുന്നുണ്ട്. റീ കൗണ്ടിങ്ങ് ഫീസിനുവേണ്ടി 5.2 മില്യൻ ഡോളറാണ് ക്ലിന്റൻ ടീം സമാഹരിച്ചിട്ടുളളത്. വിസ്കോൺസിൽ ട്രംപിന് 14,04000 വോട്ടുകളും, ക്ലിന്റന് 13,81 823 വോട്ടുകളും, ഗ്രീൻ പാർട്ടിക്ക് 31,006 വോട്ടുകളും, റീഫോം പാർട്ടിക്ക് 1514 വോട്ടുകളുമാണ് ലഭിച്ചിട്ടുളളത്. ട്രംപിന് ലഭിച്ച 22,000 വോട്ടുകളുടെ ഭൂരിപക്ഷം റി കൗണ്ടിങ്ങിൽ മാറിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments