ന്യൂയോർക്ക്∙ 2016 ലെ രാജ്യാന്തര പ്രസ് ഫ്രീഡം അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ജേർണലിസ്റ്റ് മാലിനി സുബ്രഹ്മണ്യം ഉൾപ്പെടെ നാലുപേരെ നവംബർ 22ന് ന്യൂയോർക്കിൽ നടന്ന കമ്മിറ്റി ഓഫ് പ്രൊട്ടക്റ്റ് ജർണലിസ്റ്റ് വാർഷിക യോഗത്തിൽ ആദരിച്ചു. മനുഷ്യാവകാശ ധ്വംസനത്തിനെതിരെ ധൈര്യമായി പ്രതികരിക്കുകയും റിപ്പോർട്ടുകൾ തയാറാക്കുകയും ചെയ്ത മാലിനിയെ ഒരുഘട്ടത്തിൽ മാവോയിസ്റ്റ് അനുകൂലിയെന്നു മുദ്രകത്തി ചത്തിസ്ഗഡ് പൊലീസ് പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. ബസ്റ്റർ പ്രദേശങ്ങളിൽ മാവോയിസ്റ്റുകളെ തുരുത്തുന്നതനായി പൊലീസ് സ്വീകരിച്ച അതിക്രൂരമായ നടപടികളെ കുറിച്ചു റിപ്പോർട്ട് തയാറാക്കിയതായിരുന്നു പൊലീസിനെ പ്രകോപിപ്പിച്ചത്. ഫെബ്രുവരിയിൽ ഉണ്ടായ ഭീഷണിയെ തുടർന്ന് ചത്തിസ്ഗഡിലുളളവരെ ഉപേക്ഷിച്ചു രക്ഷപെടേണ്ട സാഹചര്യം ഉണ്ടായതായി അവാർഡ് സ്വീകരിച്ചുകൊണ്ടുള്ള പ്രസംഗത്തിൽ മാലിനി സുബ്രഹ്മണ്യൻ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ സുരക്ഷയെക്കുറിച്ച് ഇന്ത്യാ ഗവൺമെന്റ് മൗനം പാലിക്കുന്നതായി ഇവർ കുറ്റപ്പെടുത്തി.
എൽസൽവഡോറിൽ നിന്നുള്ള ഓസ്കർ ഫെർണാണ്ടസും കാൻഡൻണ്ടർ (ടർക്കി) ഈജിപ്ത് ജയിലിൽ കഴിയുന്ന ഫൊട്ടോഗ്രഫർ അബു സെയ്ദ് എന്നിവർക്കും അളാർഡ് നൽകി ആദരിച്ചു. പത്രസ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻപോലും ബലികഴിക്കാൻ തയാറായവരാണ് ഇവരെന്നു സിപിജെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ലോകവ്യാപകമായി പത്രപ്രവർത്തകർക്കു ഭീഷണി വർധിച്ചു വരുന്നതായി സിപിജെ എക്സിക്യൂട്ടിവ് ഡയറക്ടർ ജോയൽ സൈമൺ അഭിപ്രായപ്പെട്ടു.
Comments