മിസോറി∙ നവംബർ 27 ഞായറാഴ്ച പുലർച്ചെ മിസോറി ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ പ്ലാനൊ ടെക്സസിൽ നിന്നുള്ള സുഷമ സെറ്റിപള്ളി, മകൻ മഹീന്ദ്ര, കാർഡ്രൈവർ റോബർട്ട് ബാറ്റ്സൺ എന്നിവർ കൊല്ലപ്പെട്ടു മിസോറി ഇന്റർ സ്റ്റേറ്റ് 44 ൽ സിയന്നാ വാനിൽ യാത്രചെയ്തിരുന്ന ഏഴുപേരടങ്ങുന്ന ഇന്ത്യൻ വംശജരാണ് അപകടത്തിൽ പെട്ടത്. തെറ്റായ ദിശയിൽ കാറോടിച്ച് വന്ന റോബർട്ട് സിയന്നാ വാനിന്റെ സൈഡിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട വാൻ റോഡിൽ നിന്നും തെന്നിമാറിയിരുന്നു. വാഹനം ഓടിച്ചിരുന്ന സുഷമയും കുഞ്ഞും കാർ ഡ്രൈവറും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. സിയന്നാ വാനിൽ ഉണ്ടായിരുന്ന രത്നകുമാർ സെറ്റിപള്ളി നാലുവയസുള്ള മകൾ കീർത്തന എന്നിവരെ ഗുരുതര പരിക്കുകളോടെ സെന്റ് ലൂയിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിന്മയ ഗുല്ലപള്ളി (അറ്റ്ലാന്റ), വൈഷ്ണവി യേൺണി(ഹൂസ്റ്റൺ), ടാഗോർ ഗുല്ലപള്ളി എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരുക്ക് ഗുരുതരമല്ല എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മിഷിഗൺ ഗ്രൗണ്ട് റാപിസ്ഡിൽ താങ്ക്സ് ഗിവിങ് ആഘോഷങ്ങളിൽ പങ്കെടുത്ത് ടെക്സസ് പ്ലാനോയിലേക്ക് മടങ്ങിവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വാനിൽ ഉണ്ടായിരുന്ന എല്ലാവരും സീറ്റ്ബെൽറ്റ് ധരിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സുഷമയുടേയും മഹീന്ദ്രയുടേയും മരണം പ്ലാനോ കമ്യൂണിറ്റിയെ നിരാശയിലാഴ്ത്തി
Comments