റിനെ(നെവേഡ) ∙ ജന്മദേശമായ പഞ്ചാബിൽ ഭീകരാക്രമണം നടത്തുന്നതിന് ഗൂഢാലോചന നടത്തിയ കേസിൽ നോർത്തേൺ നെവേഡക്കാരനായ ഇന്ത്യൻ അമേരിക്കൻ വംശജൻ ബൽവിന്ദർ സിങ്ങ്(42) കുറ്റക്കാരനെന്നു റിനൊ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ലാറി ഹിൽസ് വിധിച്ചു. ഫെഡറൽ ലൊ എൻ ഫോഴ്സ്മെന്റ് അധികൃതർ നവംബർ 29ന് വിധിയുടെ പകർപ്പ് മാധ്യമങ്ങൾക്ക് നൽകി. അടുത്ത വർഷം ഫെബ്രുവരി 27നു ശിക്ഷ വിധിക്കും. 15 വർഷത്തെ തടവ് ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിതെന്നു നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടി. ശിക്ഷാ കാലാവധി പൂർത്തിയാകുമ്പോൾ ഇന്ത്യയിലേക്ക് തിരിച്ചയ്ക്കും. 2013 ന് ഇന്ത്യയിൽ ഭീകരാക്രമണം നടത്തുന്നതിന് ഭീകരരെ ഏർപ്പാടു ചെയ്യുന്നതിന് ഇന്ത്യാ ഗവൺമെന്റിലെ പ്രമുഖരെ വധിക്കുന്നതിനും ബൽവിന്ദർ സിങ്ങ് പദ്ധതിയിട്ടിരുന്നതായി യുഎസ് അറ്റോർണി ഡാനിയേൽ, എബിഐ സ്പെഷൽ ഏജന്റ് ഏരൺ, നാഷണൽ സെക്യൂരിറ്റി പ്രോസിക്യൂട്ടർ മേരി എന്നിവരുടെ പ്രസ്താവനയിൽ പറയുന്നു.
വിവിധ പേരുകളിൽ അറിയപ്പെട്ടിരുന്ന ബൽവിന്ദർ സിങ്ങിനെ റിനൊയിൽ വെച്ചു 2013 ഡിസംബറിലാണ് പിടികൂടിയത്. ഖലിസ്ഥാൻ പ്രദേശത്ത് സ്വതന്ത്രസിഖ് സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിക്കുന്ന വിപ്ലവ പ്രസ്ഥാനങ്ങളായ ബാബർ ഖൽസ ഇന്റർനാഷണൽ, ഖലിസ്ഥാൻ സിന്ദാബദ് ഫോഴ്സ് എന്നീ സംഘടനകളുടെ ഗൂഢാലോചനയാണ് ബൽവീന്ദർ സിങ്ങിനെ അറസ്റ്റോടെ തകർന്നത്. 1997 ൽ തെറ്റായ വിവരങ്ങൾ നൽകി. സാൻഫ്രാൻസിസ്ക്കോയിൽ അഭയം നേടിയ വ്യക്തിയാണ് ബൽവിന്ദർ. 1999 ൽ യുഎസിൽ സ്ഥിരതാമസത്തിനുളള അനുമതിയും ലഭിച്ചിരുന്നു.2012 മുതൽ സിങ്ങിനെ ഫോൺ എഫ്ബിഐ നിരീക്ഷണത്തിലായിരുന്നു.
Comments