വാഷിംഗ്ടണ്‍: കുടിയേറ്റ നിരോധിത രാജ്യങ്ങളുടെ പട്ടികയില്‍ ഭാവിയില്‍ പാക്കിസ്ഥാനെ ഉള്‍പ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഏറ്റവും അപകടകരമായ നിലയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഏഴു രാഷ്ട്രങ്ങളെ നേരത്തെ ഒബാമ ഭരണകൂടം തിരിച്ചറിഞ്ഞിരുന്നുവെന്നും, യു.എസ്. കോണ്‍ഗ്രസ്സിനത് അറിയാമായിരുന്നുവെന്നും വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റിന്‍സ് പ്രീബസ് പറഞ്ഞു. ജനുവരി 28ന് പ്രസിഡന്റ് ട്രമ്പ് ഒപ്പുവെച്ച എക്‌സിക്യൂട്ടീവ് ഉത്തരവില്‍ മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളായ ഇറാന്‍, ഇറാക്ക്, ലിബിയ, സുഡാന്‍, യെമന്‍, സിറിയ, സെമാലിയ എന്നിവയാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഏഴു രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്ന ചില രാഷ്ട്രങ്ങളുടെ പട്ടികയില്‍ പാക്കിസ്ഥാനാണ് പ്രഥമ പരിഗണയെങ്കിലും, തല്‍ക്കാലം നടപടി എടുക്കുന്നില്ലെന്നും ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു. അഫ്ഗാനിസ്ഥാനാണ് മറ്റൊരു രാജ്യം. അമേരിക്കയുടെ സുരക്ഷിതത്വത്തിനാണ് ആദ്യം നടപടികള്‍ സ്വീകരിക്കുക. ഇതിനിടയില്‍ ട്രമ്പിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവിനെ അനുകൂലിച്ചു 53 ശതമാനം, എതിര്‍ത്തു 37 ശതമാനവും, അഭിപ്രായം രേഖപ്പെടുത്താതെ പത്തു ശതമാനവും വോട്ടു രേഖപ്പെടുത്തിയതായി ഇന്നത്തെ പുറത്തുവിട്ട സര്‍വ്വെയില്‍ ചൂണ്ടികാണിക്കുന്നു.
Comments