വാഷിംഗ്ടണ്‍: എഴ് മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് താല്‍ക്കാലിക വിസാ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിന് ഭൂരിപക്ഷ പിന്തുണ ലഭിച്ചതായി അഭിപ്രായ വോട്ടെടുപ്പില്‍ തെളിഞ്ഞു. ഫെബ്രുവരി 9 ന് പുറത്തുവിട്ട സര്‍വ്വെ ഫലമാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. വിവാദ ളത്തരവിനെതിരെ പ്രതിഷേധം ഉയരുമ്പോഴും, കോടതികളില്‍ നിന്നും തുടര്‍ച്ച തിരിച്ചടി ലഭിക്കുമ്പോഴും, അമേരിക്കയിലെ രജിസ്റ്റര്‍ വോട്ടര്‍മാരില്‍ സര്‍വ്വെയില്‍ പങ്കെടുത്ത 55% എക്‌സിക്യൂട്ടീവ് ഉത്തരവിനെ ഏറ്റവും ജനപ്രിയം എന്ന് വിശേഷിപ്പിച്ചപ്പോള്‍ 38% ഇതിനെ അംഗീകരിക്കുന്നില്ല. മോണിങ്ങ് കണ്‍സള്‍ട്ട്/ പൊളിറ്റിറക്കെയാണ് പുതിയ സര്‍വ്വെ സംഘടിപ്പിച്ചത്. ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരല്ല എന്ന് സൂക്ഷ്മ നിരീക്ഷണം നടത്തി ഉറപ്പ് വരുത്തിയ ശേഷമേ അമേരിക്കയിലേക്ക് വിസ അനുവദിക്കാവൂ എന്ന് എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.
വിസ നിയന്ത്രണം ഏര്‍പ്പെടുത്തിയത് താല്‍ക്കാലികമാണെന്നും, പൂര്‍വ്വസ്ഥിതി പുനഃ സഥാപിക്കുമെന്നും ട്രമ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷിതത്വിനാണ് മുന്‍ഗണന നല്‍കുന്നതെന്നും, അതിനാവശ്യമായ നടപടികള്‍ പ്രസിഡന്റ് എന്ന നിലയില്‍ സ്വീകരിക്കേണ്ടി വരുന്നത് സ്വാഭാവികമാണെന്നും ട്രമ്പ് വ്യക്തമാക്കിയതാണ് ജനങ്ങളുടെ ഭൂരിപക്ഷ പിന്തുണ ലഭിക്കുന്നതിനിടയായതെന്നും സര്‍വ്വെ ചൂണ്ടിക്കാണിക്കുന്നു.
Comments