You are Here : Home / Readers Choice

അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ദ്ധന

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, February 11, 2017 02:32 hrs UTC

വാഷിംഗ്ടണ്‍: അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ദ്ധന ഉണ്ടായതായി ഫോര്‍ബ്‌സ് പുറത്തു വിട്ട സ്ഥിതി വിവര കണക്കുകള്‍ സൂചിപ്പിക്കുന്നു. 2015 ലേതിനേക്കാള്‍ 26 ശതമാനം വര്‍ദ്ധനവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഗവണ്‍മെന്റ് റിക്കാര്‍ഡുകളില്‍ നിന്നും വ്യക്തമാണ്. 2011 ല്‍ 1000 ത്തില്‍ കുറവാണ് ഓരോ വര്‍ഷവും പൗരത്വം ഉപേക്ഷിച്ചിരുന്നതെങ്കില്‍ പുതിയ രേഖകളനുസരിച്ചു 5411 എത്തി നില്‍ക്കുന്നതായാണ് ഇന്റേണല്‍ റവന്യൂ സര്‍വീസ് നല്‍കുന്ന വിവരം. എന്തുകൊണ്ടാണ് അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കുന്നതെന്ന് രേഖകളില്‍ നിന്നും വ്യക്തമല്ലെങ്കിലും പണമാണ് മുഖ്യ ഘടകമായി ചൂണ്ടികാണിക്കപ്പെടുന്നത്. വിദേശങ്ങളില്‍ താമസിച്ചു ജോലി ചെയ്യുന്ന അമേരിക്കന്‍ പൗരന്മാര്‍ ഇവിടെ ടാക്‌സ് നല്‍കണമെന്നത് പൗരത്വം ഉപേക്ഷിക്കുന്നതിനുള്ള മറ്റൊരു കാരണമാണ് ലോകത്തിലെ ചുരുക്കം ചില രാഷ്ട്രങ്ങളില്‍ മാത്രമാണ് ഇത്തരം വ്യവസ്ഥിതി നിലനില്ക്കുന്നത്. ട്രമ്പ് അധികാരത്തിലെത്തിയതിനു ശേഷം അമേരിക്കന്‍ പൗരന്മാരുടെ പ്രശ്‌നങ്ങളില്‍ പ്രകടിപ്പിക്കുന്ന താല്‍പര്യം അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷക്കപ്പെടുന്നത്. നാച്ചുറലൈസേഷന്‍ മൂലമോ, ജന്മം കൊണ്ടോ ലഭിക്കുന്ന അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കണമെങ്കില്‍ വേണ്ടിവരുന്ന ചിലവും, കാലദൈര്‍ഘ്യം വളരെ കൂടുതലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.