You are Here : Home / Readers Choice

ഫേസ്ബുക്കിലൂടെ പാലസ്ത്യന്‍ യുവതിയെ ഭീഷിണിപ്പെടുത്തിയതിന് കേസ്സെടുത്തു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, February 22, 2017 12:10 hrs UTC

ബ്രൂക്ക്‌ലിന്‍: അറബ്-അമേരിക്കന്‍ അസ്സോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറും, പാലസ്ത്യന്‍ അമേരിക്കന്‍ ആക്ടിവിസ്റ്റുമായ ലിന്‍ഡ സരസോറിനെ (Linda Sarasour) ഫേസ്ബുക്കിലൂടെ വംശീയാധിക്ഷേപം നടത്തിയ ഗ്ലെന്‍ മാക്കിയോളിക്കെതിരെ ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഹേറ്റ് ക്രൈം ടാക്‌സ് അന്വേഷണം ആരംഭിച്ചു. പ്രസിഡന്റ് ട്രമ്പ് അധികാരമേറ്റെടുത്ത ദിവസം വാഷിംഗ്ടണ്‍ ഡി.സി.യില്‍ നടന്ന സ്ത്രീകളുടെ മാര്‍ച്ചിന് നേതൃത്വം കൊടുത്ത സംഘാടകരില്‍ പ്രമുഖയായിരുന്നു ലിന്‍ഡ. 'ആര്‍ക്കെങ്കിലും ഇവര്‍ എവിടെയാണെന്നറിയാമോ, എനിക്കവളുടെ കവിളത്തു തുപ്പണം' ഇത്രയും വാചകമാണ് ഗ്ലെന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനനുകൂലമായും, എതിരായും നിരവധി അഭിപ്രായങ്ങളാണ് മിനിട്ടുകള്‍ക്കകം സോഷ്യല്‍ മീഡിയായില്‍ പ്രചരിച്ചത്. ട്രമ്പിനേയും, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്‍യാഹുവിനേയും ബന്ധപ്പെടുത്തി ലിന്‍ഡ എഴുതിയ ലേഖനമാണ് ഗ്ലെനിനെ പ്രകോപിപ്പിച്ചത്. വായനക്കാര്‍ ഗ്ലെനിന്റെ പോസ്റ്റിങ്ങ് ഒരു തമാശയായാണ് എടുത്തതെങ്കിലും, വളരെ ഗൗരവത്തോടെയാണ് ന്യൂയോര്‍ക്ക് പോലീസ് ഇതിനെക്കുറിച്ചുള്ള അന്വേഷണവുമായി മുന്നോട്ടുപോകുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.