മേരിലാന്റ് :ലോക രാഷ്ട്രങ്ങളെ ഉദ്യോഗത്തിന്റെ മുൾമുനയിൽ നിറുത്തിയ സന്ദേശങ്ങൾ കൈമാറുന്നതിന് രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിൽ ഹിറ്റ്ലർ ഉപയോഗിച്ചിരുന്ന ടെലിഫോൺ അജ്ഞാതന്‍ ലേലത്തിൽ പിടിച്ചത് ഒന്നരകോടിയിലധികം രൂപയ്ക്ക് (243000 ഡോളര്‍). മേരിലാന്റിൽ കഴിഞ്ഞ ദിവസം നടന്ന ലേലത്തിൽ പലരും ബിഡ് നൽകിയിരുന്നുവെങ്കിലും ഉയർന്ന തുക വാഗ്ദാനം ചെയ്ത് പേര് വെളിപ്പെടുത്തുവാൻ ആഗ്രഹിക്കാത്ത വ്യക്തിയാണ് ഫോൺ സ്വന്തമാക്കിയത്. സീമെൻസ് കമ്പനി നിർമ്മിച്ച ഫോൺ 1945 ൽ ബർലിനിലെ ഹിറ്റ്ലർ ഉപയോഗിച്ച ഒരു ബങ്കറിൽ നിന്നാണ് കണ്ടെടുത്തത്. രണ്ട് വർഷം നീണ്ടു നിന്ന ലോക മഹായുദ്ധം അവസാനിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഫീൽഡ് മാർഷൽ ബെർണാർഡ് മോണ്ട് ഗോമറിയുടെ നിർദ്ദേശാനുസരണം ബ്രിട്ടീഷ് ഓഫിസർ റാൽഫ് റെയ്നർ നടത്തിയ റെയ്ഡിലായിരുന്നു ഇത്. റെയ്നറുടെ കൈവശം വെച്ചിരുന്ന ഫോൺ 1977 ൽ അദ്ദേഹത്തിന്റെ മരണശേഷം മകനാണ് കസ്റ്റഡിയിൽ വച്ചിരുന്നത്. phone ടെലിഫോണിന്റെ പുറകിൽ നാസി പാർട്ടി ചിഹ്നവും ഹിറ്റ്ലറുടെ പേരും കൊത്തിവെച്ചിരുന്നതായി അലക്സാണ്ടർ ഹിസ്റ്റൊറിക്കൽ ഓക്ഷൻ പ്രതിനിധി ആൻഡ്രിയാസ് കോൺഫീൽഡ് വെളിപ്പെടുത്തി. ഹിറ്റ്ലർ ഉപയോഗിച്ച വാഹനങ്ങളിലും ട്രെയ്നിലും ഫീൽഡ് ഹെഡ് ക്വാർട്ടേഴ്സു കളിലും കൊണ്ടു നടന്നിരുന്ന ഈ ഫോൺ അമൂല്യ നിധിയായി കാണുന്നുവെന്ന് ലേലത്തിൽ പിടിച്ച അജ്ഞാതൻ പറഞ്ഞു.
Comments