You are Here : Home / Readers Choice

സൗത്ത് ടെക്‌സസില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, April 05, 2017 11:34 hrs UTC

സാന്‍അന്റോണിയൊ: സൗത്ത് ടെക്‌സസില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ഫെഡറല്‍ ഇമ്മിഗ്രേഷന്‍ അധികൃതര്‍ നടപടികള്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം 153 പേരെയാണ് യുഎസ് ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ പിടികൂടിയത്. കൂടുതല്‍ പേര്‍ അറസ്റ്റിലായത് സാന്‍അന്റോണിയോയില്‍ നിന്നാണ് 62 പേര്‍. ഹാര്‍ലിജന്‍ (38) ലറീഡൊ (29) ഓസ്റ്റിന്‍ (24). പീഡനം, കവര്‍ച്ച, മയക്കുമരുന്ന് തുടങ്ങിയ കേസുകളില്‍ പിടിക്കപ്പെട്ടവര്‍ക്കെ തിരെയാണ് നടപടികള്‍ സ്വീകരിക്കുന്നതെന്ന് ഐസിഇ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇമ്മിഗ്രേഷന്‍ അധികൃതര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ മാത്രമല്ല നിരപരാധികളായവരേയും ലക്ഷ്യമിടുന്നതായി ഇമ്മിഗ്രേഷന്‍ അഡ്വക്കേറ്റ്‌സ് ആരോപിച്ചു. ട്രംപ് അധികാരമേറ്റെടുത്തതിനുശേഷം അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ സ്വീകരിച്ചിരിക്കുന്ന നടപടികളെ ഭൂരിപക്ഷം ജനങ്ങളും പിന്തുണക്കുന്നുണ്ടെങ്കിലും ഇത് അപ്രായോഗികമാണെന്നാണ് ന്യൂനപക്ഷം വാദിക്കുന്നത്. ഒബാമയുടെ ഭരണ കാലഘട്ടത്തില്‍ യഥേഷ്ടം സഞ്ചരിച്ചിരുന്ന ഇക്കൂട്ടരെ കൂച്ചുവിലങ്ങിടുന്ന നിയമ നിര്‍മ്മാണം നടത്തുന്നതിന് ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന നടപടികളെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും പിന്തുണയ്ക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.