You are Here : Home / Readers Choice

1.2 മില്ല്യണ്‍ ഹ്യുണ്ടെയ്, കിയാ വാഹനങ്ങണ്‍ തിരികെ വിളിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, April 10, 2017 11:13 hrs UTC

അലബാമ: എന്‍ജിന്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അമേരിക്കയിലും, സൗത്ത് കൊറിയയിലും വിറ്റഴിച്ച 1.2 മില്ല്യണ്‍ ഹുണ്ടെയ്, കിയാ വാഹനങ്ങള്‍ റിപ്പയര്‍ ചെയ്യുന്നതിനായി തിരികെ വിളിച്ചതായി അലബാമ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ വിഭാഗം മേധാവി അറിയിച്ചു. മെയ് 19ന് മുമ്പ് കാറിന്റെ ഉടമസ്ഥര്‍ ഡീലറുമായി ബന്ധപ്പെടണമെന്നും, മെയ് 25 മുതല്‍ റിപ്പയര്‍ വര്‍ക്ക് ആരംഭിക്കുമെന്നും ഇവര്‍ അറിയിച്ചു. 2013 - 2014 ഹ്യണ്ടെയ് സൊനാറ്റ, സാന്റാഫിസ്‌പോര്‍ട്ട്, ക്രോസ് ഓവേഴ്‌സ്, 2011 - 2014 കിയ ഓപ്റ്റിമ സെഡാന്‍, 2012 - 2014 സൊറന്‍ന്റൊ എസ്.യു.വി 2011-2013 സ്‌പോര്‍ട്ടേജ് ക്രോസ്ഓവേഴ്‌സ് തുടങ്ങിയ വാഹനങ്ങളുടെ ഉടമകളാണ് ഡീലര്‍മാരുമായി ബന്ധപ്പെടേണ്ടത്. എന്‍ജിന്‍ തകരാറുമൂലം അപകടമോ മരണമോ സംഭവിക്കുന്നതായി ഉല്പാദകര്‍ക്കും, ഡീലര്‍മാര്‍ക്കും വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് 1.2 മില്ല്യണ്‍ വാഹനങ്ങള്‍ തിരികെ വിളിച്ചത്. വിളിക്കേണ്ട ഫോണ്‍ നമ്പര്‍ ഹുണ്ടയ് കസ്റ്റമര്‍ സര്‍വ്വീസ് - 1-800 633 5151, 1-800 333 4542

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.