ന്യുയോർക്ക് ∙ തെറ്റായ വിവരങ്ങൾ നൽകി ടാക്സ് ഫയൽ ചെയ്തത് കണ്ടെത്തിയതിനെ തുടർന്ന് 21.3 മില്യൺ ഡോളറിന്റെ റീഫണ്ടിങ് തടഞ്ഞതായി ന്യുയോർക്ക് സ്റ്റേറ്റ് കട്രോളറുടെ അറിയിപ്പിൽ പറയുന്നു. ഒരിക്കൽ റീഫണ്ടിങ് തടഞ്ഞാൽ പിന്നീട് ടാക്സേഷൻ ഡിപ്പാർട്ട്മെന്റിൽ തിരിച്ചെത്തി വിശദമായ അന്വേഷണത്തിനുശേഷം പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും കംട്രോളർ ഓഫീസ് അറിയിച്ചു. ടാക്സ് ഫയലിങ്ങിന്റെ അവസാന ദിവസം ചൊവ്വാഴ്ചയാണെന്നും ഇതുവരെ 4.6 മില്യൺ റീഫണ്ടിങ്ങ് നൽകി കഴിഞ്ഞതായും 471,000 റീഫണ്ടിങ്ങ് അപേക്ഷകൾ എത്രയും വേഗം പരിശോധന പൂർത്തീകരിച്ചു അയച്ചു കൊടുക്കുന്നതാണെന്നും അറിയിപ്പിൽ ചൂണ്ടിക്കാട്ടി. ഈ വർഷത്തെ ടാക്സ് റീഫണ്ടിങ് 4.4 ബില്യൺ ഡോളറിൽ കവിഞ്ഞിരിക്കുകയാണെന്നും തെറ്റായ വിവരങ്ങൾ നൽകി ഗവൺമെന്റിനെ വഞ്ചിക്കാൻ ശ്രമിച്ചവരെ കണ്ടെത്തി നടപടികൾ സ്വീകരിക്കുമെന്നും ഇവർ വ്യക്തമാക്കി.
Comments