You are Here : Home / Readers Choice

എൻഎഫ്എൽ സ്റ്റാറിന്റെ തൂങ്ങി മരണത്തിൽ സംശയമുണ്ടെന്ന് അറ്റോർണി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, April 20, 2017 08:55 hrs UTC

മാസ്സച്ചുസെറ്റ് ∙ മുൻ എൻഎഫ്എൽ സ്റ്റാറും ന്യൂഇംഗ്ലണ്ട് പാട്രിയറ്റ് ടീമംഗവുമായിരുന്ന ഏരൺ ഹെർണാണ്ടസിന്റെ മരണത്തിൽ സംശയമുണ്ടെന്ന് ഏരണിന്റെ മുൻ ഏജന്റ് ബ്രയാൻ മർഫി, ഡിഫൻസ് അറ്റോർണി ഓസെ ബെയ്സ് എന്നിവർ അഭിപ്രായപ്പെട്ടു. അമേരിക്കയിലെ ഏറ്റവും സുരക്ഷിത കറക്ഷണൽ സെന്റർ സെല്ലിൽ ബെഡ് ഷീറ്റിൽ തൂങ്ങി മരിച്ച നിലയിൽ ഹെർണാണ്ടസിനെ കണ്ടെത്തിയത്. കൊലക്കേസിൽ ജീവപര്യന്തം ശിഷയനുഭവിക്കുന്ന ഇരുപത്തിയേഴുകാരനായ ഏരണിനെ അഞ്ച് ദിവസങ്ങൾക്ക് മുൻപു മറ്റൊരു കൊലപാതകക്കേസിൽ നിരപരാധിയാണെന്ന് കണ്ടെത്തിയത് ദേശീയ മാധ്യമങ്ങളിലെ മുൻ പേജുകളിൽ തന്നെ സ്ഥാനം പിടിച്ചിരുന്നു. ഏകാന്ത സെല്ലിൽ കഴിഞ്ഞിരുന്ന ഇയാൾ തൂങ്ങി മരിക്കുന്നതിനു മുമ്പ് നെറ്റിയിൽ ബൈബിൾ വാക്യം എഴുതിവെച്ചിരുന്നതായി ജയിലധികൃതർ വെളിപ്പെടുത്തി.(യോഹന്നാൻ 3.16)

 

 

അഞ്ച് ദിവസം മുമ്പ് കോടതിയിൽ കുറ്റവിമുക്തനാക്കപ്പെട്ട ഏരൺ തന്റെ ഫിയാൻസയിൽ നിന്നും ജനിച്ച മകൾക്ക് ചുംബനം നൽകുന്ന ചിത്രം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഏരൺ ആത്മഹത്യ ചെയ്യാൻ യാതൊരു സാധ്യതയും ഇല്ലെന്നാണ് സുഹൃത്തുക്കളും ടീമംഗങ്ങളും പറയുന്നത്. കോടതിയിൽ വീണ്ടും ഹാജരാക്കുന്നതിന് കാത്തിരിക്കുകയായിരുന്നു ഏരൺ എന്ന് അറ്റോണി പറയുന്നു. ഏരന്റെ മരണത്തെക്കുറിച്ച് നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും അറ്റോർണി ആവശ്യപ്പെട്ടു. ആത്മഹത്യയെ സൂചിപ്പിക്കുന്ന ഒരു കുറിപ്പും കണ്ടെത്തിയില്ലാ എന്നുള്ളതും സംശയാസ്പദ മാണെന്നു അറ്റോർണി കൂട്ടിച്ചേർത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.