You are Here : Home / Readers Choice

വിസ തട്ടിപ്പു കേസ്സിലെ ഇന്ത്യന്‍ അദ്ധ്യാപകനെ നാടുകടത്തുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, April 28, 2017 11:17 hrs UTC

ടെക്‌സസ്: ഹൈദരബാദില്‍ നിന്നും അമേരിക്കയിലേക്ക് അദ്ധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതില്‍ തട്ടിപ്പു നടത്തിയ ടെക്‌സസ്സിലെ മുന്‍ അദ്ധ്യാപകന്‍ ജോര്‍ജ്ജ് മറിയദാസിനെ ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനും, പിഴയായി 53,000 ഡോളര്‍ ഈടാക്കുന്നതിന് ഏപ്രില്‍ 26 ന് കോടതി വിധിച്ചു. ഏപ്രില്‍ 26ന് നടന്ന വിധിയുടെ വിശദ വിവരങ്ങള്‍ പ്രോസികൂട്ടര്‍ മാധ്യമങ്ങള്‍ക്ക് നല്‍കി. ടെക്‌സസ്സിലെ ഫോര്‍ട്ട് സ്‌റ്റോക്റ്റണ്‍ വിദ്യാലയത്തിലെ അദ്ധ്യാപകനായിരുന്നു അമ്പത്തിയൊന്നുക്കാരനായ ജോര്‍ജ്. ഹൈദരബാദിലെ പത്രങ്ങളില്‍ അദ്ധ്യാപകരെ ആവശ്യമുണ്ട് എന്ന പരസ്യം നല്‍കി അവരില്‍ നിന്നും വലിയ തുകകള്‍ ഫീസായി വാങ്ങുകയും, അമേരിക്കയിലേക്ക് വരുവാന്‍ അവസരം ലഭിച്ചവരില്‍ നിന്നും ശമ്പളത്തിന്റെ 15 ശതമാനം നിര്‍ബന്ധമായി വാങ്ങുകയും ചെയ്തതിനാണ് അദ്ധ്യാപകനെതിരെ കേസ്സെടുത്തിരുന്നത്. സമരറിറ്റണ്‍ എഡുക്കേഷണല്‍ സര്‍വ്വീസസ് എന്ന കമ്പനി രൂപീകരിച്ചാണ് തട്ടിപ്പിന് കളമൊരുക്കിയത്.

 

 

2012 ഡിസംബര്‍ മുതല്‍ 2016 മെയ് വരെയാണ് അദ്ധ്യാപകന്‍ തുടര്‍ച്ചയായി തട്ടിപ്പു നടത്തിയത്. ജനുവരിയിലാണ് അദ്ധ്യാപകനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതെങ്കിലും വിധി ഇന്നായിരുന്നു. അദ്ധ്യാപകന്‍ കഴിഞ്ഞ ഒരു വര്‍ഷമായി ജയിലിലായിരുന്നു. ഇത്രയും കാലം ശിക്ഷയായി പരിഗണിച്ചു ജയില്‍ വിമുക്തനാക്കി നാട്ടിലേക്ക് തിരിച്ചയക്കുന്നതിനാണ് കോടതി വിധി. അധികൃതരുടെ അനുമതിയോ, അറിവോ ഇല്ലാതെ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനും, സ്റ്റോക്ടണ്‍ ഇന്‍ഡിപെന്റന്റ് വിദ്യാദ്യാസ ജില്ലക്കും ഇടയില്‍ മദ്ധ്യവര്‍ത്തിയാണ് എന്ന പ്രചരണം നടത്തിയാണ് ഹൈദരബാദില്‍ നിന്നും അദ്ധ്യാപകരെ ഇദ്ദേഹം ആകര്‍ഷിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.