You are Here : Home / Readers Choice

സ്വാതന്ത്രം യഥാര്‍ത്ഥത്തില്‍ പ്രാപിക്കേണ്ടത് ദൈവത്തില്‍ നിന്നാണ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, May 05, 2017 11:11 hrs UTC

വാഷിംഗ്ടണ്‍ ഡി സി: സ്വാതന്ത്രം യഥാര്‍ത്ഥത്തില്‍ നാം പ്രാപിക്കേണ്ടത് ദൈവത്തില്‍ നിന്നായിരിക്കണം, ഗവണ്‍മെണ്ടില്‍ നിന്നല്ലെന്ന് പ്രസിഡന്റ് ട്രമ്പ്. ദൈവം സ്വാതന്ത്രം തന്നാല്‍ മാത്രമേ നാം സ്വാതന്ത്രരാകു എന്നും ട്രമ്പ് കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ഷവും മെയ് 4 ന് ദേശീയ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുമെന്ന പ്രഖ്യാപനത്തിലും, റിലിജയസ് ഫ്രീഡം എക്‌സിക്യൂട്ടീവ് ഉത്തരവിലും ഒപ്പ് വെച്ച ശേഷം നടത്തിയ പ്രസംഗത്തിലാണ് ട്രമ്പ് സ്വാതന്ത്യത്തെ കുറിച്ച് വിശകലനം നടത്തിയത്. തിരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ ദേവാലയങ്ങളിലും, അമ്പലങ്ങളിലും, മോസ്‌കുകളിലും അവര്‍ക്കിഷ്ടപ്പെട്ട രാഷ്ട്രീയത്തിനും, നേതാക്കള്‍ക്കും അനുകൂലമായി പ്രസംഗം നടത്തുന്നതിന് അനുമതി നിഷേധിച്ച ഒബാമ ഗവണ്മെണ്ടിന്റെ നിയമത്തിനെതിരായാണ് റിലിജയസ് ഫ്രീഡം അനുവദിച്ചുകൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രമ്പ് ഇന്ന് ഒപ്പിട്ടത്. ഇത്തരം രാഷ്ട്രീയ പ്രചരണം നടത്തുന്നവര്‍ക്ക് ടാക്‌സ് എക്‌സംപ്ഷന്‍ നിര്‍ത്തല്‍ ചെയ്യുമെന്ന ഭീഷണി ഈ എക്‌സിക്യൂട്ടീവ് ഉത്തരവോടെ ഒഴിവായി. മെയ് നാല് പ്രസിഡന്റ് എന്ന നിലയില്‍ ട്രമ്പ് വന്‍ വിജയം കൈവരിച്ച ദിനമാണ്. ഒബാമ കെയര്‍ റീപ്പീല്‍ ചെയ്യുന്ന ബില്‍ യു എസ് ഹൗസ് പാസ്സാക്കി, റിപ്പബ്ലിക്കന്‍ പാര്‍ട്ടി വര്‍ഷങ്ങളായി ആഗ്രഹിച്ചിരുന്ന റിലിജിയസ് ഫ്രീഡം എക്‌സിക്യൂട്ടീവ് ഉത്തരവ് ഒപ്പ് വെച്ച റിലിജിയസ് ഫ്രീഡം ഉത്തരവ് ഒപ്പ് വെട്ടതില്‍ ജാതി- മത ഭേതമന്യെ സ്വാഗതം ചെയ്തിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.