വാഷിംഗ്ടണ്‍ ഡിസി: ഒബാമ കെയര്‍ പിന്‍വലിക്കല്‍ യാഥാര്‍ത്ഥ്യമാകുന്നു. ആദ്യ റൗണ്ട് പരാജയത്തിനുശേഷം വീണ്ടും യു.എസ്.ഹൗസില്‍ ഇന്ന്(മെയ് 4 വ്യാഴം) കൊണ്ടുവന്ന ബില്‍ നേരിയ ഭൂരിപക്ഷത്തിന് വിജയിച്ചു. ഒബാമ കെയര്‍ പിന്‍വലിക്കുന്നതിനും, പുതിയ ഇന്‍ഷ്വറന്‍സ് പദ്ധതി കൊണ്ടുവരുന്നതിനും, യു.എസ്. ഹൗസിലെ 217 അംഗങ്ങള്‍ പിന്തുണച്ചപ്പോള്‍ 213 പേര്‍ എതിര്‍ത്തു വോട്ടു ചെയ്തു. നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും ട്രമ്പിന്റെ വിജയം യു.എസ്. രാഷ്ട്രീയത്തില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പായി. ഒബാമ കെയര്‍ പിന്‍വലിക്കുന്നതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. വോട്ടെടുപ്പു കഴിഞ്ഞ ഉടന്‍ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ട്രമ്പിനു ചുറ്റും അണിനിരന്ന് ആഹ്ലാദം പ്രകടിപ്പിച്ചു. അവിശ്വസനീയമായ വിജയമാണിതെന്നാണ് ട്രമ്പ് വോട്ടെടുപ്പു കഴിഞ്ഞയുടന്‍ ട്വീറ്ററിലൂടെ അറിയിച്ചത്. ഏഴ് വര്‍ഷമായി ഈ മുഹൂര്‍ത്തത്തിനായി വോട്ടുരേഖപ്പെടുത്തുവാന്‍ കാത്തിരിക്കുന്നുവെന്നാണ് ഹൗസ് മെജോറട്ടി ലീഡര്‍ പോള്‍ റയന്‍ അഭിപ്രായപ്പെട്ടു. 24 മില്യന്‍ പൗരന്മാര്‍ക്ക് ഇന്‍ഷ്വറന്‍സ് നഷ്ടപ്പെടുമെന്നാണ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്ത ഡമോക്രാറ്റിക്ക് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഒബാമകെയറിന്റെ ഭാവി ഇതിലും തീരുമാനിക്കുന്നതു യു.എസ്. സെനററാണ്.
Comments