ബോസ്റ്റണ്‍: ഒബാമ കെയര്‍ ഫിപ്പീല് ചെയ്യുന്ന തീരുമാനത്തെ എതിര്‍ക്കുന്നതിന് യു എസ് സെനറ്റ് അംഗങ്ങള്‍ ചങ്കൂറ്റം കാണിക്കണമെന്ന് പ്രസിഡന്റ് ഒബാമ അഭ്യര്‍ത്ഥിച്ചു. മെയ് 7 ഞായറാഴ്ച വൈകിട്ട് ജോണ്‍ എഫ് കെന്നഡി ധീരതാ അവാര്‍ഡ് (2017) ഏറ്റ് വാങ്ങുന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു ഒബാമ. ബോസ്റ്റണിലെ ജോണ്‍ എഫ് കെന്നഡി ഫൗണ്ടേഷനിലാണ് അവാര്‍ഡ് ദാന ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച യു എസ് ഹൗസ് ഒബാമ കെയര്‍ റിപ്പില് ചെയ്യുന്ന തീരുമാനത്തിന് അംഗീകാരം നല്‍കിയതിന് ശേഷം ആദ്യമായാണ് ഒബാമ ഒബാമ കെയര്‍ റിപ്പീല്‍ ചെയ്യുന്നതിനെതിരെ പരസ്യമായി പ്രതികരിച്ചത്. യു എസ് ഹൗസ് അംഗീകരിച്ച ബില്‍ യു എസ് സെനറ്റിന്റെ മുമ്പാകെ അവതരിപ്പിക്കാനിരിക്കെ ഒബാമ നടത്തിയ അഭ്യര്‍ത്ഥനയുടെ പ്രതികരണം എന്തായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷികര്‍ കാത്തിരിക്കുന്നത്. ഒബാമ കെയര്‍ പിന്‍വലിക്കുന്നത് മില്യണ്‍ കണക്കിന് പൗരന്മാര്ക്ക് ഇന്‍ഷുറന്‍സ് നഷ്ടപ്പെടുവാന്‍ കാരണമാകുമെന്ന് ഒബാമയും, ഡമോക്രാറ്റുകളും ഭയപ്പെടുന്നു എന്നാല്‍ അമേരിക്കയിലെ ഒരു പൗരനും ഇന്‍ഷ്വറന്‍സിന്റെ ആനുകൂല്യം ലഭിക്കാതെ വരികയില്ല എന്ന് പ്രസിഡന്റ് ട്രമ്പ് ആവര്‍ത്തിച്ച് ഉറപ്പ് നല്‍കിയിട്ടുണ്ട്.
Comments