ഏബ്രഹാം തോമസ്
വാഷിംഗ്ടണ്‍: ആരോഗ്യ പരിരക്ഷയുടെ വര്‍ധിച്ചു വരുന്ന ചെലവുകളും ചെലവുകള്‍ ഉയര്‍ത്തി നിര്‍ത്തുവാന്‍ പരിചരണ കേന്ദ്രങ്ങളും മരുന്ന് കമ്പനികളും നടത്തുന്ന ശ്രമങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നു,. അമേരിക്കയില ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡ്രസ്ടിക്ക് വളരെ ശക്തമായ ഒരു ലോബിയുണ്ട്. ആര് അധികാരത്തില്‍ ഇരുന്നാലും ഈ ലോബി തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ നടപ്പില്‍ വരുത്തും. തങ്ങളുടെ സാമ്പത്തിക ബലത്തില്‍ രണ്ട് പാര്‍ട്ടിയിലെ നിയമ സഭാ സാമാജികരേയും തങ്ങള്‍ക്കനുകൂലമായി വോട്ട് ചെയ്യിക്കുവാന്‍ കഴിയും എന്നാണ് ആരോപണം. ഡോക്ടര്‍മാര്‍ എഴുതി നല്‍കുന്ന മരുന്നുകള്‍ക്ക് ഏറ്റവുമധികം വില നല്‍കേണ്ടി വരുന്നത് ഇതിനാലാണ്. കഴിഞ്ഞ കുറെ മാസങ്ങളായി തീവ്ര ലോബിയിംഗ് നടന്നു വരുന്നു എന്ന് നിരീക്ഷകര്‍ പറയുന്നു. കോണ്‍ഗ്രസ് അഫോഡബിള്‍ കെയര്‍ ആക്ട് റദ്ദ് ചെയ്യാന്‍ ശ്രമിക്കുമ്പോഴും മരുന്ന് നിര്‍മാതാക്കള്‍ കൊല്ലുകയാണ്. എന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ആരോപിച്ചപ്പോഴും ഇത് നിര്‍ബാധം തുടരുകയായിരുന്നു.
ഇ വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ എട്ട് വലിയ കമ്പനികള്‍ തങ്ങളുടെ ബജറ്റില്‍ ലോബിയിംഗിനുള്ള ഇരട്ടിയക്കി എന്ന് കൈസര്‍ ഹെല്‍ത്ത് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഭീമന്‍ കമ്പനിയായ ഫര്‍മ ഉള്‍പ്പെടെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ രംഗത്തുള്ള വലിയ 39 കമ്പനികള്‍ 2017 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ 50 മില്യണ്‍ ഡോളറിലധികം ലോബിയറിംഗിന് ചെലവഴിച്ചു. ട്രേവ, മൈലന്‍ പോലെ ജനറിക് മരുന്നുകള്‍ നിര്‍മ്മിക്കുന്ന കമ്പനികളാണ് പ്രചരണത്തിനും സ്വാധീനത്തിനും വളരെയധികം തുക ചെലവഴിച്ചത്. അലര്‍ജിക്ക് എമര്‍ജന്‍സിയില്‍ നല്‍കുന്ന എപി പെന്നിന്റെ വില 100 ഡോളറില്‍ നിന്ന് 600 ഡോളര്‍ ആയി ഉയര്‍ത്തി മൈലന്‍ വിവാദത്തില്‍ പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ജെനറിക് മരുന്ന് നിര്‍മാതാക്കളായ ടേവ വില നിശ്ചയിക്കുന്നതില്‍ ഇടപെടുന്നതായി ആരോപണം ഉണ്ടായി. മൈലന്‍ ഉള്‍പ്പെടെ മറ്റ് കമ്പനികളും ഇങ്ങനെ ചെയ്യുന്നതായി ആരോപണം ഉണ്ട്. ഈ മരുന്ന് നിര്‍മ്മാതാക്കള്‍ക്കും അരോബിന്ദോ ഫാര്‍മ യു എസ് എ ഇങ്കിനും സിട്ര ഫാര്‍മ എല്‍ എല്‍ എസിനും ഹെറിറ്റേജ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഇങ്കിനും മെയ്ന്‍ ഫാര്‍മ യു എസ് എ ഇങ്കിനും എതിരെ 40 അറ്റേണി ജനറല്‍മാര്‍ കേസ് നല്‍കിയിട്ടുണ്ട്. ജനറിക് മരുന്ന് കമ്പനികള്‍ക്കൊപ്പം അപൂര്‍വ്വ രോഗങ്ങള്‍ക്കുള്ള മരുന്ന് നിര്‍മാതാക്കളെ കുറിച്ചും ആരോപണമുണ്ട്.
ഓര്‍ഫന്‍ഡ്രഗ്‌സ് ആക്ട് ഉണ്ടാക്കിയ വലിയ ഡിമാന്റില്ലാത്ത മരുന്നുകള്‍ നിര്‍മ്മിക്കുന്ന കമ്പനികളെ രക്ഷിക്കാനാണ്. ഈ നിയമത്തിന്റെ പിന്‍ബലത്തില്‍ വളര്‍ന്ന കമ്പനികള്‍ തങ്ങളുടെ മരുന്നുകടെ മുറയ്ക്ക് ഉയര്‍ത്തുകയാണ് എന്നാരോപണമുണ്ട്. സ്‌പൈനല്‍ മസ്‌ക്കുലര്‍ അട്രോഫിക്ക് പ്രതിവിധിയായ മരുന്ന് സ്പിന്റാസയ്ക്ക് ആദ്യ വര്‍ഷത്തെ ഉപയോഗത്തിന് 750000 ഡോളറാണ് വില. എന്‍ബ്രെല്‍, ഹ്യൂമിര, റെമികേഡ് എന്നീ റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, സ്‌പോണ്ടിലൈറ്റിസ് മരുന്നുകള്‍ക്കും വളരെ വലിയ വിലയാണ്. ഓര്‍ഫന്‍ ഡ്രഗ് ആക്ട് സംരക്ഷിക്കുന്ന ഇവയുടെ നിര്‍മ്മാതാക്കള്‍ എല്ലാ വര്‍ഷവും ബില്യണ്‍ കണക്കിന് ഡോളറുകള്‍ ലാഭം ഉണ്ടാക്കുന്നു.
സെല്‍ ജീനിന്‍രെ 'ഓര്‍ഫന്‍' മരുന്ന് (കാന്‍സറിനുള്ളത്) റെവ്‌ലമിഡിന്റെ പ്രതിവര്‍ഷ വില്‍പ്പന നാല് ബില്യണ്‍ ഡോളറിലധികമാണ്. ഒരു രോഗിക്ക് ഓരോ വര്‍ഷവും ഈ മരുന്ന് വാങ്ങാന്‍ ഒരു ലക്ഷം ഡോളറില്‍ അധികം നല്‍കേണ്ടി വരും, മരുന്ന് വില കുറയ്ക്കുന്നതിന് പകരം ലോബിയിംഗിന് കൂടുതല്‍ തുക ചെലവഴിക്കുവാനാണ് കമ്പനി തീരുമാനിച്ചത്. കൈസര്‍ ഹെല്‍ത്ത് ന്യൂസ് പറയുന്നത് സെല്‍ ജീന്‍ തങ്ങളുടെ ലോബിയിംഗ് ചെലവ് മൂന്നിരട്ടി വര്‍ധിപ്പിച്ചു എന്നാണ്. ഇക്കഴിഞ്ഞ മൂന്ന് മാസത്തെ ചെലവ് 1 മില്യന്‍ ഡോളറിലധികമായിരുന്നു. ഇത്രയധികം പണം ഒഴുകുമ്പോള്‍ മരുന്ന് വില നിയന്ത്രിക്കണമെന്നോ കുറയ്ക്കണമെന്നോ ഉള്ള സംസാരം വെറും അധര സേവനം മാത്രമാണെന്നാണ് വിമര്‍ശകരുടെ അഭിപ്രായം.
Comments