വാഷിംഗ്ടണ്‍ ഡി സി: ഒബാമ കെയറിന് പകരം ഡൊണാള്‍ഡ് ട്രമ്പ് കൊണ്ട് വരുന്ന പുതിയ ഹെല്‍ത്ത് കെയര്‍ ബില്ലിന്റെ മുഖ്യ ശില്‍പികളില്‍ പ്രധാന പങ്ക് വഹിക്കുന്നത് ഇന്ത്യന്‍ അമേരിക്കന്‍ സീമ വര്‍മ്മ. മെഡിക്കെയര്‍, മെഡിക്കെയ്ഡ് സര്‍വ്വീസസ് സെന്റേഴ്‌സിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ആണു വര്‍മ്മ. ഒബാമ കെയര്‍ റദ്ദ് ചെയ്തു പുതിയ നിയമം രൂപീകരിക്കുന്നതില്‍ അവര്‍ പ്രധാന പങ്കു വഹിച്ചു. ഇതിനായി കോണ്‍ഗ്രസ് അംഗങ്ങലെ കാണുകയും ചെയ്തു. വര്‍മ്മയുടെ പങ്കിനെ പ്രസിഡന്റ് ട്രമ്പും, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുംപ്രശംസിച്ചു. ഇന്ത്യാക്കാരായ കോങ്ങ്രസ് അംങ്ങള്‍അമി ബെര, റൊഖന്ന, പ്രമീള ജയ്പാല്‍, രാജാ കൃഷ്ണമൂര്‍ത്തി എന്നിവര്‍ പുതിയ ഹെല്‍ത്ത് കെയര്‍ ബില്ലിനെ നഖശിഖാന്തം എതിര്‍ത്തപ്പോള്‍ മറ്റ്രു ഇന്ത്യാക്കാരി ബില്ലിന്റെ ശില്പിയായി. ഈ ബില്‍ നിയമമായാല്‍ ഇന്‍ഷ്വറന്‍സ് തുക ഉയരുമെന്നും, ഡിഡക്റ്റബള്‍ വര്‍ധിക്കുമെന്നും കോങ്ങ്രസംഗങ്ങള്‍ ചൂണ്ടിക്കാട്ടി ഹെല്‍ത്ത് കെയര്‍ ബില്‍ പാസ്സാക്കിയതിന് ശേഷം റോസ് ഗാര്‍ഡനില്‍ ട്രമ്പിനൊപ്പം വേദി പങ്കിടാന്‍ അവസരം ലഭിച്ച രാഷ്ട്രീയക്കാരനല്ലാത്ത ഏക വ്യക്തി അംഗം വര്‍മ്മയായിരുന്നു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഇന്ത്യാന്‍ സ്റ്റേറ്റില്‍ ഹെല്‍ത്ത് കെയര്‍ രംഗത്തു മാറ്റങ്ങള്‍വരുത്തിയാണു വര്‍മ്മ ശ്രദ്ധേയയായത്. പെന്‍സ് ആണു അവരെ ട്രമ്പിനു പരിചയപ്പെടുത്തിയത്
Comments