ഷിക്കാഗോ: രത്‌നം പതിച്ച അത്യപൂര്‍വ്വ ക്ലോക്ക് മോഷണം പോയതായി ഷിക്കാഗോ പൊലീസ് വ്യക്തമാക്കി. ഷിക്കാഗോ ആര്‍ട്ട് ആന്റ് ഡിസൈന്‍ ഷോയില്‍ പ്രദര്‍ശനത്തിനു വച്ചിരുന്ന ഈ അപൂര്‍വ്വ ക്ലോക്ക് മെയ് 21 ഞായറാഴ്ച പുലര്‍ച്ചെയാണ് കാണാതായത്. ഒരു പുരുഷനും സ്ത്രീയും ഏഴാം നിലയില്‍ പ്രദര്‍ശനത്തിനുവെച്ചിരുന്ന ക്ലോക്കിനു സമീപം വന്ന് കടക്കാരന്റെ ശ്രദ്ധ തിരിച്ച് പെട്ടെന്നാണ് സ്ത്രീ ക്ലോക്കുമായി സ്ഥലം വിട്ടത്. 20–ാം നൂറ്റാണ്ടിലെ ക്ലോക്ക്. പതിനെട്ട് കാരറ്റ് സ്വര്‍ണ്ണം കൊണ്ടും, ക്രിസ്റ്റലുകള്‍ കൊണ്ടുമാണ് നിര്‍മ്മിച്ചിരുന്നത്. 425,000 ഡോളറാണ് ഇതിനു വില നിശ്ചയിച്ചിരുന്നത്. മോഷണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ആരേയും കസ്റ്റഡിയിലെടുത്തിട്ടില്ല എന്ന് പൊലീസ് പറഞ്ഞു.
Comments