ന്യൂയോര്‍ക്ക്: 2018 ജൂലൈ മാസത്തിൽ ഫിലോഡൽഫിയയിൽ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു,ഈ മഹോത്സവത്തിന്റ ഭാഗമയി പല പുതിയ പദ്ധിതികളും ആസുത്രണംചെയെത് നടപ്പക്കികൊണ്ടിരിക്കുന്ന ഈ അവസരത്തിൽ കണ്‍വെൻഷന്റെ ഫെസിലിറ്റീസ് ആൻഡ് അക്കോമഡേഷൻ ചെയർമാൻ ആയി ഫിലോഡൽഫിയയിൽ നിന്നുള്ള ബോബി ജേക്കബിനെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് തമ്പി ചാക്കോയും സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പും അറിയിച്ചു.ഇത് അർഹതക്കുള്ള അംഗീകാരമാണെന്ന് കൺവെൻഷൻ ചെയർമാൻ മാധവൻ നായർ അഭിപ്രായപ്പെട്ടു. അര്‍പ്പണ ബോധവും, സംഘടനാവൈഭവവും, ആത്മാര്‍ത്ഥതയും, അനേക വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും കൈമുതലായുള്ള ബോബി ജേക്കബിന്റെ നേതൃത്വപാടവം ഫിലോഡൽഫിയയിൽ മാത്രമല്ല അമേരിക്കയുടെ ഇതര ഭാഗങ്ങളിലുള്ള മലയാളി സമൂഹം അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. 2012 ൽ ഫൊക്കാനയുടെ ജനൽ സെക്രട്ടറി ആയി ഹ്യൂസ്റ്റൺ കൺവൻഷെൻറെ ചുക്കാൻ പിടിച്ചു .
തുടർന്ന് നാല് വർഷത്തോളം ഫൊക്കാനയുടെ ട്രസ്റ്റീ ബോർഡിൽ അംഗമായും, സെക്രട്ടറിആയും പ്രവർത്തിച്ചു.നിരവധി വർഷങ്ങളിൽ കൺവൻഷെൻറെ പലചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ഈ ജനകീയ സംഘടനയില്‍ ഭാഗഭാക്കാകുകയും തന്നാലാവുന്ന നല്ല കാര്യങ്ങള്‍ ചെയ്‌ത് സംഘടനയെ പോഷിപ്പിക്കേണ്ടത് തന്റെ ധാര്‍മ്മിക ഉത്തരവാദിത്വമാണെന്ന് ബോബി വ്യക്തമാക്കി. നാനാതുറകളിലുള്ള അമേരിക്കന്‍ മലയാളികളുടെ പിന്തുണയും പ്രോത്സാഹനവുമാണ് ഫൊക്കാന പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജവും ഉന്മേഷവും നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.വിശ്വാസത്തോടെ തന്നിലര്‍പ്പിച്ച ഈ ദൗത്യം ഉത്തരവാദിത്വത്തോടെ നിറവേറ്റി ഫിലോഡൽഫിയ കണ്‍വന്‍ഷന്‍ അവിസ്‌മരണീയമാക്കുവാന്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് ബോബി പ്രത്യാശ പ്രകടിപ്പിച്ചു.
Comments