You are Here : Home / Readers Choice

വൈറ്റ് ഹൗസ് പുല്‍മൈതാനം നിരപ്പാക്കിയതിന് ഫ്രാങ്ക് ആവശ്യപ്പെട്ടത് 8 ഡോളര്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Sunday, September 17, 2017 12:42 hrs UTC

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസ് റോസ് ഗാര്‍ഡനിലെ പുല്‍മൈതാനം വെട്ടി മനോഹരമാക്കിയതിന് ഫ്രാങ്ക് എന്ന പതിനൊന്ന് വയസ്സുകാരന്‍ പ്രസിഡന്റ് ട്രംമ്പിനോട് ആവശ്യപ്പെട്ടത് 8 ഡോളര്‍. ഈ വര്‍ഷം ആദ്യമാണ് ഫ്രാങ്ക് തന്റെ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് പ്രസിഡന്റ് ട്രംമ്പിന് കത്തെഴുതുയത്. വളണ്ടിയര്‍ വര്‍ക്കിന്റെ ഭാഗമായി വൈറ്റ് ഹൗസിലെ പുല്‍ മൈതാനം വെട്ടി നിരപ്പാക്കണമെന്നായിരുന്നു ഫ്രാങ്ക് ആവശ്യപ്പെട്ടത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാങ്ങേഴ്‌സ് ഫ്രാങ്കിന്റെ ലറ്റര്‍ ട്രംമ്പുമായി ചര്‍ച്ച ചെയ്തു. ഫ്രാങ്കിന്റെ ആഗ്രഹം സന്തോഷത്തോടെ സ്വീകരിക്കുന്നു എന്ന പ്രസിഡന്റിന്റെ കത്ത് ലഭിച്ചതിനെ തുടര്‍ന്നാണ് പിതാവുമൊത്ത് സെപ്റ്റംബര്‍ 14 ന് വൈറ്റ് ഹൗസിലെത്തി തന്റെ ആഗ്രഹം നിവര്‍ത്തിച്ചത്. വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്ത ഫ്രാങ്കിനോട് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന് തിരക്കിയപ്പോള്‍ ലഭിച്ച മറുപടി പ്രസിഡന്റിനെപ്പോലും അത്ഭുതപ്പെടുത്തി. രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ യു എസ് നേവിയില്‍ അംഗമാകണമെന്നായിരുന്നു മറുപടി. ഓവല്‍ ഓഫീസില്‍ സ്വീകരിച്ചു ഫ്രാങ്കിനേയും, പിതാവിനേയും പ്രത്യേകം അഭിനന്ദിക്കുന്നതിനും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായി വൈറ്റ് ഹൗസ് പ്രസ്സ് ബ്രീഫിങ്ങ് റൂമില്‍ സംവദിക്കുന്നതിനും പ്രസിഡന്റ് ട്രംമ്പ് തയ്യാറായി. ഫ്രാങ്കിനെ പോലെയുള്ള വളര്‍ന്നുവരുന്ന കുട്ടികളാണ് അമേരിക്കയുടെ ശോഭനമായ ഭാവിക്ക് അനിവാര്യമെന്നും പ്രസിഡന്റ് ട്രംമ്പ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.