അലബാമ: വാട്ടര്‍ മെലണ്‍ വാങ്ങുന്നതിന് വാള്‍മാര്‍ട്ടിന്റെ മുമ്പിലെത്തിയ വിമുക്തഭടന്‍ വുഡന്‍ പാല്ലറ്റിനിടയില്‍പെട്ടു വീണ് കാലിന്റെ എല്ലൊടിഞ്ഞ സംഭവത്തില്‍ 7.5 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് റസ്സല്‍ കൗണ്ടി സര്‍ക്യൂട്ട് ജൂറി കോര്‍ട്ട് നവംബര്‍ 8 (ബുധന്‍) വിധിച്ചു. ഫീനിക്‌സ് സിറ്റി വാള്‍മാര്‍ട്ടിനു മുമ്പില്‍ 2015 ജൂലൈയിലായിരുന്നു സംഭവം. അമ്പത്തി ഒമ്പതുകാരനും വിമുക്ത ഭടനുമായ ഹെന്‍ട്രി വാക്കറാണ് വാട്ടര്‍ മലോണ്‍ വാങ്ങുന്നതിന് കടയുടെ മുമ്പില്‍ എത്തിയത്. വാട്ടര്‍ മലോണ്‍ കൂട്ടിയിട്ടിരുന്ന പല്ലറ്റിനു മുകളില്‍ ചവിട്ടി എടുക്കുന്നതിനുള്ള ശ്രമത്തിനിടയി ലാണ് വീണതും കാല്‍പാദത്തിനും ഇടുപ്പെല്ലിനും ഒടിവ് പറ്റിയത്.
വാള്‍മാര്‍ട്ടിന്റെ ശ്രദ്ധ കുറവും അലക്ഷ്യമായി പുറത്തിട്ടിരുന്ന പാല്ലറ്റുമാണ് അപകടം സംഭവിക്കുന്നതിനിടയാക്കിയതെന്ന് ഹെന്‍ട്രി നല്‍കിയ നഷ്ടപരിഹാരം കേസ്സില്‍ ചൂണ്ടികാണിക്കുന്നത്. ആരോഗ്യവാനായി കടയില്‍ വന്ന് തനിക്കു വീല്‍ ചെയറിലാണ് പുറത്തുപോകേണ്ടി വന്നതെന്നും ജീവിത കാലം മുഴുവന്‍ തനിക്കിഷ്ടപ്പെട്ട ബാസ്‌കറ്റ് ബോള്‍ കളിക്കാനാവില്ലെന്നും പരാതിയില്‍ പറയുന്നു. ഹെന്‍ട്രിയുടെ വാദം ശരി വെച്ചാണ് ജൂറി (25 മില്യണ്‍ പരിക്കേറ്റതിനും 5 മില്യണ്‍ ഭാവി നഷ്ടപ്പെട്ടതിനും ) 7.5 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. ഈ വിധി വാള്‍മാര്‍ട്ടിന് താങ്ങാവുന്നതിനപ്പുറമാണെന്നും ഇതിനെതിരെ അപ്പീല്‍ പോകുമെന്നും വാള്‍മാര്‍ട്ട് വക്താവ് റാന്‍ണ്ടി ഹര്‍ഗ്രോവ് പറഞ്ഞു.
Comments