You are Here : Home / Readers Choice

ശ്രുതി ബട്‌നാഗര്‍ മേരിലാന്റ് കൗണ്‍സില്‍ സ്ഥാനാര്‍ത്ഥി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, December 02, 2017 10:03 hrs UTC

മോണ്ട്‌ഗോമറി: മേരിലാന്റ് മോണ്ട്‌ഗോമറി കൗണ്ടി കൗണ്‍സിലിലേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജയും, രാഷ്ട്രീയ പ്രവര്‍ത്തകയുമായ ശ്രുതി ബട്‌നാഗര്‍ (40) മത്സരിക്കുന്നു. കൗണ്‍സിലില്‍ ഒഴിവുള്ള മൂന്നു സീറ്റുകളിലേക്ക് കടുത്ത മത്സരമാണ് നടക്കുന്നത്. മറ്റൊരു ഇന്ത്യന്‍ വംശജയായ അശ്വനി ജയ്ന്‍ ഉള്‍പ്പെടെ 20 പേരാണ് മത്സരരംഗത്തുള്ളത്. കൗണ്ടിയിലെ പൗരന്മാരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും, അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും പ്രതിജ്ഞയെടുത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ശ്രുതിയുടെ തിരഞ്ഞെടുപ്പുപത്രികയില്‍ ഉറപ്പു നല്‍കുന്നു. പതിനെട്ടു വയസ്സില്‍ ഇന്ത്യയില്‍ നിന്നും അമേരിക്കയിലെത്തിയ ശ്രുതി എം.ബി.എ.ബിരുദം നേടിയശേഷം മോണ്ട് ഗോമറി കൗണ്ടി പബ്ലിക്ക് സ്‌ക്കൂളില്‍ എഡുക്കേറ്ററായി പ്രവര്‍ത്തിച്ചുവരുന്നു.

 

കുറഞ്ഞ വരുമാനകാര്‍ക്കു സൗകര്യപ്രദമായ താമസസൗകര്യങ്ങള്‍ കണ്ടെത്തുന്നതിനും, അവരുടെ വിദ്യാഭ്യാസത്തിനാവശ്യമായ വിദ്യാലയങ്ങള്‍ കണ്ടെത്തി പ്രവേശനം നേടികൊടുക്കുന്നതിലും കഴിഞ്ഞ 15 വര്‍ഷമായി സജ്ജീവ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി വരികയാണ് സാമൂഹ്യ സാംസ്‌ക്കാരിക-രാഷ്ട്രീയ പ്രവര്‍ത്തകയായ ശ്രുതി. ചെറുകിട വ്യവസായിയായ പിതാവും, വിദ്യാഭ്യാസ പ്രവര്‍ത്തകയായ മാതാവിനും ജനിച്ച ശ്രുതി ന്യൂഡല്‍ഹിയിലെ അമേരിക്കന്‍ കമ്പനികളിലാണ് ആദ്യമായി ജോലിയില്‍ പ്രവേശിച്ചത്. ശ്രുതിയുടെ വിജയത്തിനായി ഇന്ത്യന്‍ കമ്മ്യൂണിറ്റി ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.