പ്ലാനോ(ഡാളസ്): പ്ലാനോ ഷെപ്ട്ടണ്‍ ഹൈസ്‌ക്കൂളിലെ നൂറില്‍ പരം വിദ്യാര്‍ത്ഥികള്‍ ഗണ്‍വയലന്‍സിനെതിരെ ക്ലാസ് ബഹിഷ്‌ക്കരിച്ചു പ്രകടനം നടത്തി. ഇന്ന് ഉച്ചക്കു ശേഷം ക്ലാസ്സുകള്‍ വിട്ടിറങ്ങിയ കുട്ടികള്‍ ടെന്നീസ് കോര്‍ട്ട് കേന്ദ്രീകരിച്ചു ഗണ്‍വയലന്‍സിനെതിരേയും, കര്‍ശന ഗണ്‍ നിയമങ്ങള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടും പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തി പിടിച്ചാണ് പ്രകടനത്തില്‍ പങ്കെടുത്തത്. ഫ്‌ളോറിഡാ സ്‌ക്കൂളിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരോടുള്ള ആദര സൂചകമായി ഒരു മിനിട്ടു മൗനം ആചരിച്ചു. തോക്കിനേക്കാള്‍ വിലയേറിയതു ഞങ്ങളുടെ ജീവനാണ്, അതിന് സംരക്ഷണം ഉറപ്പാക്കേണ്ടതു ഞങ്ങളുടെ കൂടെ ഉത്തരവാദിത്വമാണ്. രാഷ്ട്രീയക്കാരും, തിരഞ്ഞെടുത്ത ജനപ്രതിനിധികളും അവരുടെ ഉത്തരവാദിത്വം നിറവേറ്റുന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ പഠനം എന്ന ഉത്തരവാദിത്വം എങ്ങനെ നിറവേറ്റാനാകും എന്ന് മരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ ചോദിച്ചു. മാര്‍ച്ച് 24ന് ദേശവ്യാപകമായി തോക്ക് നിരോധനം വേണമെന്നാവശ്യപ്പെട്ടു നടത്തുന്ന സമരത്തില്‍ ഞങ്ങളും പങ്കാളികളാകും. വിദ്യാര്‍ത്ഥികള്‍ വികാരഭരിതമായി തങ്ങളുടെ അഭിപ്രായം വ്യക്തമാക്കി.
Comments