ഓസ്‌ത്രേലിയ: ബിസിനസ് യാത്രക്കിടെ തന്റെ ജോലിക്കാരനുമൊത്ത് ഒരു ഹോട്ടല്‍ റൂമില്‍ വെച്ച് ലൈംഗിക ബന്ധത്തിനിടയില്‍ പരിക്കേറ്റതിന് സ്‌ത്രീ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. എന്നാല്‍ അവര്‍ക്ക് പ്രതികൂലമായ വിധിയാണ് കോടതി പുറപ്പെടുവിച്ചത്. ഹൈക്കോടതിയിലാണ് യുവതിയുടെ പരാതിക്ക് തീര്‍പ്പുണ്ടായത്. ഇതു സംബന്ധിച്ച് കോടതി പറയുന്നത്: ജോലിക്കാരന്‍ സ്‌ത്രീയെ ലൈംഗിക ബന്ധത്തിന് ഒരിക്കലും നിര്‍ബന്ധിച്ചിരുന്നില്ല, സ്‌ത്രീയുടെ സ്വന്തം താല്‍പ്പര്യപ്രകാരമാണ് അവര്‍ ഹോട്ടലില്‍
റൂമെടുത്തത്. പിന്നെങ്ങനെ അയാള്‍ കുറ്റക്കാരനാകും എന്നാണ്.
2007ല്‍ ഇവരുടെ 30ാം വയസിലായിരുന്നു സംഭവം. തന്റെ ജോലിക്കാരനുമായുള്ള ലൈംഗിക ബന്ധത്തിനിടെ ബെഡിന് മുകളിലുണ്ടായിരുന്ന ഗ്ലാസ് ലൈറ്റ് താഴേക്കു വീഴുകയും അവരുടെ മുഖത്തും വായിലും മൂക്കിലുമെല്ലാം പരിക്കേല്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലായ അവര്‍ക്ക് സംഭവത്തോടെ ഡിപ്രഷന്‍ ബാധിക്കുകയുണ്ടായി. അതു മൂലം തുടര്‍ന്ന് ജോലിക്കു പോകാന്‍ സാധിക്കാത്തതിനാല്‍ അവര്‍ ജോലി അവസാനിപ്പിക്കുകയായിരുന്നു. കോടതിയില്‍ കേസ് പരിഗണിച്ച സമയത്ത് നിങ്ങളെ ഇയാള്‍ അന്ന് പോട്ടല്‍ റൂമില്‍ വെച്ച് ലംൈഗിക ബന്ധത്തിന് നിര്‍ബന്ധിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ഉത്തരം. ഇതോടെ സ്‌ത്രീക്ക് നഷ്‌ടപരിഹാരം കൊടുക്കേണ്ടതില്ല എന്ന വിധി കോടതി പ്രഖ്യാപിക്കുകയും ചെയ്‌തു.
Comments