സൗത്ത് കരോളിന്: 1944 ല്‍ 14 വയസ്സുള്ള കറുത്തവര്‍ഗ്ഗക്കാരനായ ജോര്‍ജ്ജ് സ്റ്റിനിനെ ഇലക്ട്രിക് ചെയറിലിരുത്തി വധശിക്ഷ നടപ്പാക്കിയതിനെ ചോദ്യം ചെയ്ത് കുടുംബാഗംങ്ങള്‍ കോടതിയില്‍ പുനര്‍വിചാരണ പെറ്റീഷന് ഫയല്‍ ചെയ്തതായി 9ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇരുപതാം നൂറ്റാണ്ടല്‍ അമേരിക്കയില്‍ ആദ്യമായാണ് ഇങ്ങനെ ഒരു കൗമാരപ്രായക്കാരനെ വധശിക്ഷക്കു വിധേയമാക്കിയത്. 1944 മാര്‍ച്ചിലാണ് സംഭവം 11 ഉം, 7 ഉം വയസ്സുള്ള രണ്ടു വെള്ളക്കാരായ പെണ്‍കുട്ടികളെ ക്രൂരമായി കുത്തികൊലപ്പെടുത്തി വീടിനടുത്തുള്ള കുറ്റിക്കാട്ടില്‍ തള്ളിയെന്നായിരുന്നു 14 വയസ്സുക്കാരനെതിരെ ചാര്‍ജ്ജ് ചെയ്യപ്പെട്ട കേസ്സ്. ജോര്‍ജ്ജ് കുറ്റസമ്മതം നടത്തിയതും, തെളിവുകള്‍ എതിരാണെന്നും ജൂറി കണ്ടെത്തി വധശിക്ഷ വിധിക്കുകയുമാണുണ്ടായത്. വിധി വന്ന് 80 ദിവസത്തിനകം ജോര്‍ജ്ജിനെ ഇലക്ട്രിക് ചെയറിലിരുത്തി വധശിക്ഷ നടപ്പാക്കി.
70 വര്‍ഷത്തിനു ശേഷം കുടുംബാംഗങ്ങള്‍, തങ്ങളുടെ മകന് നിരപരാധിയായിരുന്നുവെന്നും, നിര്‍ബ്ബന്ധപൂര്‍വമാണ് കുറ്റസമ്മതം നടത്തിച്ചതെന്നുമാണ് കോടതി ഫയല്‍ ചെയ്ത പെറ്റീഷനില്‍ ചൂണ്ടികാട്ടിയിരിക്കുന്നു. വെള്ളക്കാരെ ഉള്‍പ്പെടുത്തിയുള്ള ജൂറി വര്‍ഗ്ഗീയവിദ്വേഷം ഒന്നുകൊണ്ട് മാത്രമാണ് വധശിക്ഷക്ക് വിധിച്ചതെന്നും പെറ്റീഷനില്‍ പറയുന്നു. സംഭവം നടന്ന ദിവസം ജോര്‍ജ്ജ് ഞങ്ങളുടെ കൂടെയായിരുന്നു എന്ന് രണ്ടു കുടുംബാംഗങ്ങളുടെ വെളിപ്പെടുത്താലമഅ കേസ് പുനര്‍ വചാരണ ചെയ്യണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കുവാന്‍ അറ്റോര്‍ണി സ്റ്റീവ് മെല്‍സിയെ പ്രേരിപ്പിച്ചത്. വിധിനടപ്പാക്കിയ കേസ് പുനര്വിചാരണക്കെടുക്കുവാന് സൗത്ത് കരോളിന നിയമം അനുവദിക്കുന്നില്ലെങ്കിലും, അറ്റോര്‍ണിയും കുടുംബാംഗങ്ങളും ശുഭാപ്തി വിശ്വാസത്തലാണ്.
Comments