പറക്കും തളിക സത്യമോ മിഥ്യയോ. വിവാദങ്ങള്‍ വീണ്ടും ചൂടു പിടിക്കുന്നു. മഞ്ഞ നിറത്തിലുള്ള ഒരു ഗോളം ആകാശത്ത് കറങ്ങുന്നതായി ലഡാക്കില്‍ നിന്നുള്ള ചില പട്ടാളക്കാരാണ് ആദ്യം കണ്ടത്. ലാഹോള്‍ സ്‌പിറ്റി പ്രദേശത്തിന് 100 കിലോമീറ്റര്‍ കിഴക്കു മാറിയാണ് ആകാശത്ത് പറക്കും തളിക കണ്ടതായി അവര്‍ അിറിയിച്ചത്. നിലവില്‍ 6 ശാസ്‌ത്രജ്ഞര്‍ ഉള്‍പ്പട െ14 പേരാണ് ഇതു വരെ ഇതു കണ്ടത്. നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനും ഡിഫന്‍സ് റിസേര്‍ച്ച് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷനും ഇതിനെപ്പറ്റി അന്വേഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ശാസ്‌ത്രത്തിനും തെളിയിക്കാനാവാത്ത നിഗൂഡത എന്തോ ഇതിനെ ചുറ്റിപ്പറ്റി ഉണ്ടെന്നാണ് ചില സേനാവൃത്തങ്ങള്‍ പറയുന്നത്. 2004 ല്‍ തെക്കേ ഇന്ത്യയിലായിരുന്നു ഇതിനു മുമ്പ് പറക്കും തളിക കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായത്. ശൂന്യമായ തളികയല്ല. മനുഷ്യനോടു സാമ്യമുള്ള ചില ജീവികള്‍ ഇതിലുണ്ടെന്നാണ് നിഗമനം. ഇതിനു മുമ്പ് ചൈനയിലും ഇത്തരം തളിക പ്രത്യക്ഷപ്പെട്ടതായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഒരു മൊബൈല്‍ റഡാര്‍ സ്ഥാപിച്ചുവെങ്കിലും സിഗ്നലൊന്നും തന്നെ കിട്ടിയിരുന്നില്ല. ആസ്‌ട്രോ ഫിസിസ്റ്റ് ആയ ജയന്ത് നര്‍ലികാര്‍ പറയുന്നത് ഇതില്‍ വസ്‌തുത ഒന്നുമില്ല. ഇതു വെറും ഫാന്‍സിയാണ് എന്നാണ്. ഇതിനെ ചുറ്റിപ്പറ്റി അഭ്യൂഹങ്ങള്‍ പല രീതിയിലും ഉയരുന്നുണ്ടെങ്കിലും എങ്കിലും ഇതിലെ നിഗൂഡത എന്തെന്നു മാത്രം ഇതു വരെ കണ്ടെത്താനായിട്ടില്ലെന്നതാണ് വാസ്‌തവം
Comments