സ്വര്‍ണവും പണവും മാത്രമല്ല കള്ളന്‍മാര്‍ മോഷ്‌ടിക്കുക. വേണ്ടി വന്നാല്‍ ബിയറും മോഷ്‌ടിക്കും. കാലിഫോര്‍ണിയയിലാണ് ഈ ബിയര്‍ മോഷണം നടന്നത്. ഗബ്രിയേല്‍ സോസെഡ, ചാഡ് വാക്കര്‍ എന്നീ രണ്ടു കള്ളന്‍മാരാണ് ബിയര്‍ മോഷ്‌ടിച്ചതിന് പിടിയിലായത്. കാലിഫോര്‍ണിയയിലുള്ള ഹോട്ടലായ സാന്റാ അന്നയിലായിലുരുന്നു സംഭവം. 22ഉം 20ഉം വയസുള്ളവരാണ് ഗബ്രിയേലും ചാഡും. ഹോട്ടലിലെ മൊബൈല്‍ ഗ്യാസ് സ്റ്റേഷനില്‍ പാര്‍ട്ടി നടന്നു കൊണ്ടിരിക്കെ ആണ് ഇരുവരും ചേര്‍ന്ന് ബിയര്‍ മോഷണം നടത്തിയത്.
ആദ്യം ഗബ്രിയേല്‍ ഒരു കേസ് ബിയര്‍ മോഷ്‌ടിച്ചു. രണ്ടാമത് തിരികെപ്പോയ ഇയാള്‍ രണ്ടു കേസ് ബിയറു കൂടി മോഷ്‌ടിച്ചു. പിന്നാലെ കൂട്ടുകാരനും കയറി. സംഭവം കണ്ട ഹോട്ടലിലെ ക്ലര്‍ക്ക് ഉടന്‍ തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചു. ഹോട്ടലിന്റെ പത്താമത്തെ നിലയിലായിരുന്നു പാര്‍ട്ടി നടന്നത്. ആളുകള്‍ കള്ളന്‍മാരെ പിടിക്കാനെത്തുമ്പോഴേക്കും തങ്ങളെ കണ്ടു എന്നു മനസിലാക്കിയ അവര്‍ രണ്ടാളും അവിടെയുണ്ടായിരുന്ന ഒരു ഏണി വഴി പുറത്തത്തേക്കിറങ്ങാന്‍ ശ്രമിച്ചു. ബാല്‍ക്കണിയില്‍ നിന്നും ബാല്‍ക്കണിയിലേക്ക് ഇറങ്ങിക്കൊണ്ടിരുന്ന അവരുടെ പദ്ധതിക്കിടെ രണ്ടാളും പിടിക്കപ്പെട്ടു. ഓറഞ്ച് കൗണ്ടി ജയിലിലാണ് ഇപ്പോള്‍ നമ്മുടെ ബിയര്‍ മോഷ്‌ടാക്കളുള്ളത്.
Comments