You are Here : Home / Readers Choice

ഹിറ്റ്‌ലറോടു മുഖസാദൃശ്യമുള്ള പട്ടിക്കുട്ടി താരമാകുന്നു

Text Size  

Story Dated: Friday, November 29, 2013 05:10 hrs UTC

മൃഗങ്ങളും മനുഷ്യനും തമ്മില്‍ രൂപസാദൃശ്യമുണ്ടാവുക സാധാരണം. എന്നാല്‍ മനുഷ്യനും മനുഷ്യനും തമ്മിലായാലോ. ഇവിടെ ഒരു പട്ടിക്കുട്ടിക്ക്‌ മുഖസാദൃശ്യം മറ്റാരോടുമല്ല, ലോകത്തെ തന്നെ കിടുകിടെ വിറപ്പിച്ച അഡോള്‍ഫ്‌ ഹിറ്റ്‌ലര്‍ എന്ന സ്വേച്ഛാധിപതിയുടെ മുഖസാദൃശ്യമാണ്‌ പട്ടിക്കുള്ളത്‌. ലിന്റ വൈറ്റ്‌ഹെഡ്‌ എന്ന യോര്‍ക്ക്‌ഷെയര്‍കാരിയുടേതാണ്‌ ഈ ഹിറ്റ്‌ലര്‍ പട്ടി. പട്ടിയുടെ മുഖത്തിന്റെ ഇടതുഭാഗം രോമത്താല്‍ നിറഞ്ഞിട്ടുണ്ട്‌. ഹിറ്റ്‌ലറുടെ അതേ മീശയാണ്‌ ഇവനുമുള്ളത്‌ എന്നതാണ്‌ ഇവന്റെ ഏറ്റവും വലിയ പ്രത്യേകത.
ഇപ്പോള്‍ ഇവനെ എവല്ലാവരും വിളിക്കുന്നതു തന്നെ അഡോള്‍ഫ്‌ എന്നാണ്‌. ഒരു ഷിഹ്‌ സൂവിന്റെയും ഫ്രഞ്ച്‌ ബുള്‍ഡോഗിന്റെയും ക്രോസ്‌ ബ്രീഡാണ്‌ ഈ പട്ടിക്കുട്ടി. ഇവന്‌ രണ്ടു സഹോദരന്‍മാരുണ്ട്‌. എന്നാല്‍ സ്റ്റാലിന്റയോ മുസ്സോളിനിയുടെയോ മുഖം ഇവര്‍ക്കു രണ്ടാള്‍ക്കുമില്ല എന്നാതാണ്‌ ഏറ്റവും വലിയ തമാശ.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.