ആസ്ത്രേലിയയില്‍ തിരത്തോണിയില് മത്സ്യബന്ധനം നടത്തുന്നയാളെ സ്രാവ് കൊലപ്പെടുത്തി. പടിഞ്ഞാറന്‍ ആസ്ത്രേലിയയില്‍ ഗ്രേസ് ടൗണിനടുത്ത് കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ 35 കാരനായ യുവാവിനെയാണ് സ്രാവ് കൊലപ്പെടുത്തിയത്. ഗ്രേസ് ടൗണിനടുത്തുള്ള ബീച്ചില്‍ നിന്നും ശനിയാഴ്ച പുലര്‍ച്ചെയാണ് ഇയാളുടെ മൃതദേഹം കണ്ടെടുക്കുന്നത്.
എന്നാല്‍ മൃതദേഹത്തിന് ഒരു കൈപ്പത്തി ഉണ്ടായിരുന്നില്ല. ഇയാള്‍ തനിച്ചായിരുന്നു മീന്‍പിടിക്കാന്‍ പോയത് എന്നാണ് സംഭവത്തിന് ദൃക്സാക്ഷികളായവര്‍ പറയുന്നത്. കഴിഞ്ഞ 10 വര്‍ഷമായി സ്രാവിന്റെ ആക്രമണം ഗ്രേസ് ടൗണില്‍ പതിവാണ്. ഒമ്പതു വര്‍ഷത്തിനിടെയുണ്ടാകുന്ന പത്താമത്തെ ആക്രമണമാണിത്. തിരത്തോണിയില് മത്സ്യബന്ധനത്തിനിറങ്ങിയ രണ്ടാളുകളും കൊല്ലപ്പെട്ടവരിലുള്‍പ്പെടുന്നു. പടിഞ്ഞാറന്‍ ആസ്ത്രേലിയയില്‍ കാണപ്പെടുന്ന വെളുത്ത സ്രാവാണ് കൊലയാളി. സര്‍ക്കാര്‍ ടൂറിസം ഏരിയയായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലത്തു വെച്ചാണ് ശനിയാഴ്ച നടന്ന ആക്രമണം. ഇപ്പോഴും കൊല്ലപ്പെട്ടയാള്‍ ആരെന്നു തിരിച്ചറിഞ്ഞിട്ടില്ല. സ്രാവുകളുടെ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടുന്ന രാജ്യമാണ് ആസ്ത്രേലിയ.
Comments