ഇനി ഡാനിഷ് മ്യൂസിയത്തില്‍ പോകുന്നവര്‍ക്കായി പുതിയൊരു കാഴ്‌ചയൊരുക്കാനൊരുങ്ങുകയാണ് ഒരു ശാസ്‌ത്രജ്ഞന്‍. പുതുതായി ഒരതിഥി കൂടി അവിടെയത്താനൊരുങ്ങുകയാണ്. ഒരു തിമിംഗലത്തിന്റെ അസ്ഥികൂടമാണത്. സ്‌പേം തിമിംഗലത്തിന്റേതാണ് ഈ അസ്ഥികൂടം. സ്‌പേം തിമിംഗലത്തിനെ കണ്ടിട്ടില്ലാത്തവര്‍ക്ക് ഈ അസ്ഥികൂടം കണ്ടെങ്കിലും ആശ്വസിക്കാം.
ജര്‍ണി മിക്കല്‍സണ്‍ എന്ന ശാസ്‌ത്രജ്ഞനാണ് ഇതിനു പിന്നില്‍. അദ്ദേഹമാണ് ചത്ത തിമിംഗലത്തെ മുറിച്ച് മാംസം മാറ്റിയ ശേഷം അതിന്റെ അസ്ഥികൂടം എടുത്ത് ഡാനിഷ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നത്. അദ്ദേഹം ഇതിനായി ചത്ത തിമിംഗലത്തെ മുറിച്ച് മാംസം മാറ്റിക്കഴിഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു തിമിംഗലം കൊല്ലപ്പെട്ടത്. ഫറോ ദ്വീപിലെ ഒരു ഇടുങ്ങിയ സ്ഥലത്ത് കുടുങ്ങിയാണ് ഈ തിമിംഗലം കൊല്ലപ്പെട്ടത്. 45 അടിയാണ് ഈ ഭീമന്‍ തിമിംഗലത്തിന്റെ നീളം. മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നതിനൊപ്പം ഇദ്ദേഹം ഇതിന്റെ വീഡിയോ ദൃശ്യങ്ങളെടുത്ത് ഇന്റര്‍നെറ്റ് വഴിയും നല്‍കിയിട്ടുണ്ട്. യൂ ട്യൂബ് വഴി ലക്ഷക്കണക്കിനാളുകള്‍ ഇത് കണ്ടു കഴിഞ്ഞു.
Comments