You are Here : Home / Readers Choice

ഒറ്റ പ്രസവത്തില്‍ മൂന്നു കുട്ടികള്‍; മൂന്നും ഒരുപോലെ

Text Size  

Story Dated: Monday, December 09, 2013 05:52 hrs UTC

ഒരു പ്രസവത്തില്‍ മൂന്നും നാലും കുട്ടികള്‍ ജനിച്ച വാര്‍ത്തകള്‍ നാം പലപ്പോഴും കേള്‍ക്കാറുണ്ട്‌. എന്നാല്‍ കാലിഫോര്‍ണിയയിലെ ദമ്പതികള്‍ക്ക്‌ ഒരു പ്രസവത്തില്‍ ജനിച്ചത്‌ മൂന്നു കുഞ്ഞുങ്ങള്‍. മൂന്നെണ്ണം എന്നതിലല്ല പ്രത്യേകത. ഇവര്‍ മൂന്നാളെയും പരസ്‌പരം തിരിച്ചറിയാനാവില്ല എന്നതാണ്‌. കാരണം മൂന്നു കുഞ്ഞുങ്ങളും ഒരേപോലെയാണ്‌ ഇരിക്കുന്നത്‌. മൂന്നും പെണ്‍കുഞ്ഞുങ്ങളാണ്‌. ക്വിന്‍സിയില്‍ താമസിക്കുന്ന ഹന്നാ- ടോം ഹെപ്‌നര്‍ ദമ്പതിമാര്‍ക്കാണ്‌ ഈ അപൂര്‍വ്വ കുട്ടികള്‍ ജനിച്ചിരിക്കുന്നത്‌. വടക്കന്‍ കാലിഫോര്‍ണിയയിലുള്ള സട്ടര്‍ മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു കുട്ടികളുടെ ജനനം. ഇത്തരം ജനനങ്ങള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നാണ്‌ ഡോക്‌ടര്‍മാര്‍ പറയുന്നത്‌. അബി, ബ്രിന്‍, ലോറല്‍ എന്നിങ്ങനെയാണ്‌ കുട്ടികളുടെ പേരുകള്‍. 1 കോടി ജനനത്തില്‍ ഒന്നു മാത്രമാണ്‌ ഇത്തരത്തില്‍ സംഭവിക്കാറുള്ളതെന്ന്‌ ആശുപത്രിയിലെ ഗൈനക്കോളജി വിദഗ്‌ധനായ ഡോ. വില്യം ഗില്‍ബര്‍ട്ട്‌ പറയുന്നു. 3.200, 3.100, 4.00 എന്നിങ്ങനെയാണ്‌ അബി, ബ്രിന്‍, ലോറല്‍ എന്നീ മൂന്നു കുഞ്ഞുങ്ങളുടെയും ഭാരം. ഇവരുടെ ശരീര ഊഷ്‌മാവ്‌ ശരിയാകുന്നതു വരെയും കുട്ടികള്‍ ശരിയായി ഭക്ഷണം കഴിച്ചു തുടങ്ങുന്നതു വരെയും കുട്ടികളെ ആശുപത്രിയില്‍ തന്നെ നിര്‍ത്താനാണ്‌ തീരുമാനം. അതു കൊണ്ടു തന്നെ കുട്ടികളും അമ്മയും ഇപ്പോഴും ആശുപത്രിയില്‍ തന്നെയാണ്‌. കുട്ടികള്‍ മൂവരും സുഖമായിരിക്കുന്നുവെന്ന്‌ ഡോക്‌ടര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.