നാസയുടെ ഇസോണ്‍ നിരീക്ഷണത്തില്‍ കണ്ണുകളുടെ ചിത്രം പതിഞ്ഞതായി റിപ്പോര്‍ട്ട്. നവംബര്‍ 28 ന് ഇസോണ്‍ സ്റ്റീരിയോ വഴി നടത്തിയ നിരീക്ഷണത്തില്‍ സ്റ്റീരിയോക്കു മുന്നില്‍ തെളിഞ്ഞതാണ് ഈ ചിത്രം. എന്നാല്‍ ഇതെന്താണെന്നു മാത്രം ഇതു വരെ വ്യക്തമായിട്ടില്ല. ഭൂമിക്കും സൂര്യനുമിടയില്‍ വിക്ഷേപിച്ച ഇസോണിന്റെ സ്റ്റീരിയോയിലൂടെ നടത്തിയ നിരീക്ഷണത്തിലാണ് ചിത്രം തെളിഞ്ഞത്. സംഭവത്തിനു ശേഷം എല്ലാ കണ്ണുകളും നാസയുടെ ഈ ചിത്രത്തിലേക്കാണ് നീളുന്നത്. ഇതിന്റെ രഹസ്യമറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്. എന്നാല്‍ നാസയടക്കം ആര്‍ക്കും ഇതിന്റെ രഹസ്യം കണ്ടെത്താനായിട്ടില്ല. എന്നാല്‍ ഇതിനിടെ പുതിയ കണ്ടുപിടിത്തവുമായി സെല്‍റ്റ രംഗത്തെത്തിയിട്ടുണ്ട്. അവര്‍ പറയുന്നത് എക്‌സ് എന്നു പറയുന്ന ഇതു വരെ കണ്ടെത്താനാവാത്ത ഒരു ഗ്രഹം ഉണ്ടെന്നും അതില്‍ നിന്നുള്ള ഒരു ഭീകരജീവിയുടെ കണ്ണുകളാണ് സ്റ്റീരിയോയില്‍ പതിഞ്ഞതെന്നുമാണ്. ഇതിനെ എതിര്‍ത്തും അനുകൂലിച്ചും വാദങ്ങള്‍ ധാരാളം ഉയരുന്നുണ്ടെങ്കിലും ഇതുവരെ കണ്ടുപിടിക്കാത്ത എക്‌സ് എന്നൊരു ഗ്രഹമുണ്ടെന്നു തന്നെയാണ് അവര്‍ ഉറപ്പിച്ചു പറയുന്നതും.
Comments