ഡാലസ് : ലോക മനുഷ്യാവകാശ ദിനത്തിന്റെ 65-ാം മത് വാര്‍ഷിക ദിനാഘോഷങ്ങള്‍ ഡിസംബര്‍ 10 ന് വിവിധ പരിപാടികളോടെ ലോക രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്നു. 1948 ഡിസംബര്‍ 10 ന് പാരീസിലാണ് ആദ്യമായി മനുഷ്യാവകാശ സംരക്ഷണത്തിന് നിയമ സാധ്യത ഉറപ്പു നല്‍കിയ പ്രഖ്യാപനം ഉണ്ടായത്. 1950 മുതല്‍ എല്ലാ വര്‍ഷവും ഡിസംബര്‍ 10 ന് മനുഷ്യാവകാശ ദിനമായി ലോകം ആചരിക്കുന്ന സമൂഹത്തില്‍ ദുര്‍ബലരായ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ പെരുകി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അത്തരം പ്രവര്‍ത്തികള്‍ പുറത്തു കൊണ്ടുവരുന്നതിനും, പൌരാന്മാരുടെ അവകാശങ്ങളെ കുറിച്ചു. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും നിലവിലുളള ഭരണകൂടങ്ങളെ അവകാശം സംരക്ഷണത്തിനായി പ്രേരിപ്പിക്കുന്നതിനുമാണ് ഈ ദിനം വേര്‍തിരിക്കുന്നത്. എല്ലാ അഞ്ചു വര്‍ഷവും കൂടുമ്പോള്‍ പ്രഖ്യാപിക്കുന്ന യുണൈറ്റഡ് ഹൂമണ്‍ റൈറ്റ്സ് പ്രൈസിന് ഈ വര്‍ഷം തിരഞ്ഞെടുത്തവരില്‍ പാക്കിസ്ഥാനില്‍ നിന്നുളള മനുഷ്യാവകാശ പ്രവര്‍ത്തകയും താലിബാന്റെ ആക്രമണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്ത മലാല യൂസഫ്സായിയും ഉള്‍പ്പെടും അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേല എന്നിവരാണ് മുന്‍പ് തിരഞ്ഞെടുക്കപ്പെട്ടവര്‍.
Comments