ഷിക്കാഗോ : സിസേറിയനില്‍ വന്ന അശ്രദ്ധമൂലം മുപ്പത്തിമൂന്ന് വയസുളള കേരണ്‍ ലോപസ് എന്ന സ്കൂള്‍ ടീച്ചര്‍ മരിക്കാനിടയായ സംഭവത്തിനുത്തരവാദികളായ ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ മെറ്റേണല്‍ഫിറ്റല്‍ മെഡിസിന്‍ സ്പെഷ്യലിസ്റ്റ് മൊഹമ്മദ് ഇസ്മയേല്‍, മെര്‍ക്കനീല്‍ ഹോസ്പിറ്റല്‍ ഗൈനക്കോളജിസ്റ്റ് മുകുന്ദിനി മേത്ത എന്നിവര്‍ മരിച്ച സ്കൂള്‍ ടീച്ചറുടെ ഭര്‍ത്താവിന് 15.5 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നതിന് 2013 നവംബര്‍ അവസാനവാരം കൂര്‍ക്ക് കൌണ്ടി സര്‍ക്യൂട്ട് കോര്‍ട്ട് ജൂറി വിധിച്ചു. 2008 ലാണ് സംഭവം. പ്രസവത്തിനിടെ ഉണ്ടായ രക്ത ശ്രാവത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. സോണോ ഗ്രാമില്‍ കണ്ടു തകരാന്‍ വേണ്ട രീതിയില്‍ മനസിലാക്കാന്‍ സിസേറിയനു മുമ്പ് ഡോക്ടര്‍മാര്‍ക്കു കഴിഞ്ഞില്ല എന്നാണ് ജൂറിയുടെ നിഗമനം. ഗുജറാത്ത് സൌരാഷ്ട്ര യൂണിവേഴ്സിറ്റിയിലെ എം. പി. ഷാ മെഡിക്കല്‍ കോളേജില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഷിക്കാഗോ റഷ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററില്‍ റസിഡന്‍സി പൂര്‍ത്തികരിച്ച മുകുന്ദിനി മേത്ത ഇന്ത്യന്‍ വംശജയാണ്. കുക്ക് കൌണ്ടിയുടെ ചരിത്രത്തില്‍ ഇത്തരം ഒരു കേസില്‍ ആദ്യമായാണ് ഇത്രയും വലിയ തുക നഷ്ടപരിഹാരമായി വിധിച്ചിരിക്കുന്നത്.
Comments