സാന്‍ഡിയാഗൊ : 1954 ല്‍ ക്രിസ്റ്റാനിറ്റിയുടെ ചിഹ്നമായി ഈസ്റ്റര്‍ ഞായറാഴ്ച കാലിഫോര്‍ണിയായിലെ ലജോല(LA JALLA) യില്‍ ഉയര്‍ത്തിയിരുന്ന 43 അടി ഉയരമുള്ള കുരിശ് അവിടെ നിന്നും എടുത്തു മാറ്റാന്‍ യു.എസ്സ്. ഡിസ്ട്രിക്റ്റ് ജഡ്ജി ലാറി ബേണ്‍സ് ഇന്ന് (ഡിസംബര്‍ 12ന്) ഉത്തരവിട്ടു. ഇതോടെ രണ്ടു ദശാബ്ദമായി മൗണ്ട് സോള്‍ഡാഡ് ഉയര്‍ത്തിയിരുന്ന കുരിശ്ശിനെ കുറിച്ചുള്ള വിവാദത്തിന് താല്ക്കാലിക വിരാമമായി. തൊണ്ണൂറു ദിവസത്തിനകം എടുത്തു മാറ്റണമെന്ന് ജഡ്ജിയുടെ ഉത്തരവ് ഗവണ്‍മെന്റിന് ഇതിനെതിരെ അപ്പീല്‍ നല്‍കുന്നതിനായി ഉടനെ സ്റ്റേ നല്‍കുകയും ചെയ്തു. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ നല്‍കിയ കേസ്സിലാണ് ഈ സുപ്രധാന വിധി ഉണ്ടായത്. മൗണ്ട് സോള്‍ഡാഡ് സര്‍ക്കാര്‍ ഭൂമിയാരിക്കെ അതില്‍ മതപരമായ ചിഹ്നങ്ങള്‍ സ്ഥാപിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നാണ് കോടതിയുടെ അഭിപ്രായം. 2011 ല്‍ യു.എസ്സ്. 9 സര്‍ക്യൂട്ട് കോടതി ഇതിനെ ഭരണഘടനാ ലംഘനമായി വിധിയെഴുതിയിരുന്നു. സുപ്രീം കോടതി ഈ കേസ് കേള്‍ക്കുവാന്‍ വിസമ്മതിക്കുകയും ലാറി ബേണ്‍സിന്റെ കോടതിയിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു.
Comments